NewsIndia

പ്രണയാഭ്യർഥന നിരസിച്ച വീട്ടമ്മയോടുള്ള പക തീർത്തത് ഇങ്ങനെ; 2 വയസുകാരന്റെ മുഖത്തു ആസിഡ് ഒഴിച്ചു

പ്രണയാഭ്യർഥന നിരസിച്ച വീട്ടമ്മയോടുള്ള പക തീർക്കുന്നത്തിനു അവരുടെ 2 വയസ്സുള്ള മകനെ തട്ടിക്കൊണ്ടുപോയി മുഖത്തു ആസിഡ് ഒഴിച്ചു. കുഞ്ഞിനെ വീട്ടില് നിന്ന് തട്ടിക്കൊണ്ടുപോയ യുവാവ് മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ചശേഷം കുഞ്ഞിനെ ഒരു കുപ്പത്തൊട്ടിയിൽ ഉപേക്ഷിക്കുകയായിരുന്നു. പിറ്റേ ദിവസമാണ് മുഖത്ത് 20 ശതമാനത്തോളം പൊള്ളലേറ്റ കുഞ്ഞിനെ കണ്ടെത്തിയത്. അപ്പോഴേക്കും കുഞ്ഞിന്റെ മുഖത്തിന്റെ പകുതിയോളം കരിഞ്ഞ നിലയിലായിരുന്നു. ഒരു കണ്ണും നഷ്ടപ്പെട്ടു. തന്റെ മകന്റെ മുഖത്തേയ്ക്ക് നോക്കാനുള്ള ധൈര്യമില്ലാതെ വിലപിക്കുകയാണ് കുഞ്ഞിന്റെ അമ്മ സോണി പ്രസാദ്.

ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത് ഡൽഹിയിലാണ്. കൂലിപ്പണിക്കാരാണ് സോണിയും ഭർത്താവ് ജംനയും. സോണി വിവാഹിതയാണെന്നറിഞ്ഞിട്ടും മംഗൾ എന്ന യുവാവ് ഇവരെ പിന്നാലെ നടന്ന് ശല്യപ്പെടുത്തിയിരുന്നു. ഭർത്താവിനെ വിട്ട് തന്റെ കൂടെവരണമെന്നതായിരുന്നു അയാളുടെ ആവശ്യം. 2016 തുടക്കം മുതൽക്കാണ് മംഗൾ തന്നെ ശല്യപ്പെടുത്താൻ തുടങ്ങിയതെന്ന് യുവതി പറയുന്നു. ഇറങ്ങിവരാൻ പറ്റില്ലെന്ന് പറയുമ്പോഴൊക്കെ വല്ലാതെ ദേഷ്യപ്പട്ടിരുന്ന ഇയാളെ സോണിക്ക് പേടിയായിരുന്നു. മംഗളിന്റെ ശല്യം സഹിക്കവയ്യാതായതോടെ സോണിയും കുടുംബവും ഗുഡ്ഗാവിലേക്ക് താമസം മാറ്റി. പക്ഷെ അപ്പോഴും പിന്തുടർന്ന മംഗൾ, ഭർത്താവ് ജോലിയുമായി ബന്ധപ്പെട്ട് ദൂരെയായിരുന്ന സമയത് കുട്ടിയെ തട്ടിക്കൊണ്ടു പോയി. ഡിസംബർ 13 മുതൽക്കാണ് ആദിത്യയെ കാണാതായതെന്ന് സോണി പറയുന്നു.

പിറ്റേന്ന് റോഡരുകിലെ കുപ്പത്തൊട്ടിയിൽനിന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ട ഒരു ട്രക്ക് ഡ്രൈവറാണ് ആദിത്യയെ കണ്ടെത്തിയത്. തന്റെ മകനെ തട്ടിക്കൊണ്ടുപോയതും ഈ രീതിയിൽ പീഡിപ്പിച്ചതും മംഗൾതന്നെയെന്ന് സോണിയും ജംനയും ഉറച്ചുവിശ്വസിക്കുന്നു. ഒരു കുരുന്നിനോട് ഈ രീതിയിൽ പ്രതികാരം വീട്ടിയ മംഗളിനെ വധശിക്ഷ ലഭിക്കണമെന്ന് ഈ മാതാപിതാക്കൾ പ്രാർത്ഥിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button