News

കേരള പോലീസിന്റെ മലക്കം മറിച്ചിൽ വീണ്ടും ; കോടതിയിൽ നദീറിനെതിരെ യു.എ.പി.എ

മാധ്യമ പ്രവര്‍ത്തകന്‍ നദീറിനെതിരെ യു.എ.പി.എ ചുമത്തിയിട്ടില്ലെന്ന നിലപാട് പോലീസ്,ഹൈക്കോടതിയിയില്‍ തിരുത്തി. മാവോയിസ്റ്റുകള്‍ ഉള്‍പ്പെട്ട കേസിലെ ആറാം പ്രതിയാണ് നദീറനെന്ന റിപ്പോര്‍ട്ട് പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.അറളം കേസില്‍ യു.എ.പി.എ ചുമത്തിയാണ് മാധ്യമ പ്രവര്‍ത്തകന്‍ നദീറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവം വിവാദമായതോടെ യു.എ.പി.എ ചുമത്തിയിട്ടില്ലെന്നും, നദീറിനെതിരെ തെളിവുകളില്ലെന്നുമറിയിച്ച് പോലീസ് വിട്ടയച്ചിരുന്നു. കേസിലെ തുടര്‍നടപടികള്‍ റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് നദീര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചപ്പോഴാണ് പോലീസ് മലക്കം മറിഞ്ഞത്. ആറളം ഫാമില്‍ ആദിവാസികളെ ഭീഷണിപ്പെടുത്തി ലഘുലേഖ വിതരണം ചെയ്ത സംഘത്തില്‍ നദീറുമുണ്ടായിരുന്നെന്നും, ഇയാളെ ആദിവാസികള്‍ തിരിച്ചറിഞ്ഞെന്നുമുള്ള റിപ്പോര്‍ട്ടാണ് പോലീസ് സമര്‍പ്പിച്ചിരിക്കുന്നത്. കേസിലെ ആറാംപ്രതിയായ നദീറിനെതിരെ യു.എ.പി.എ ചുമത്തിയിട്ടുണ്ടെന്നും ഇരിട്ടി ഡി.വൈ.എസ്.പി നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button