ശബരിമല: തൃപ്തി ദേശായി ശബരിമലയിലെത്തുന്നതിൽ തന്റെ നിലപാടറിയിച്ച് ജി. സുധാകരൻ. തൃപ്തി ദേശായിയുടെ ശബരിമല ദര്‍ശനത്തോട് യോജിപ്പില്ലെന്നും കോടതി പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ നിയമപോരാട്ടത്തിനാണ് ശ്രമിക്കേണ്ടതെന്നും സുധാകരൻ അറിയിച്ചു. നടത്തുന്ന പ്രഖ്യാപനങ്ങളും പ്രവര്‍ത്തനങ്ങളും പ്രസിദ്ധിക്ക് വേണ്ടിയുള്ള ശ്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവില്‍ കോടതി പരിഗണിക്കുന്ന കേസാണെന്നും സര്‍ക്കാര്‍ നിലപാട് നേരത്തെ അറിയിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments