ന്യൂഡല്‍ഹി: ട്വിറ്ററില്‍ ഭാര്യയുടെ സ്ഥലം മാറ്റത്തിനപേക്ഷിച്ച യുവാവിന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ വിമര്‍ശനം. “നിങ്ങളോ നിങ്ങളുടെ ഭാര്യയോ എന്റെ വകുപ്പിന് കീഴിലായിരുന്നുവെങ്കില്‍, ഇങ്ങനെയൊരു അപേക്ഷ സോഷ്യല്‍ മീഡിയയില്‍ നടത്തിയതിന് ഇപ്പോള്‍ തന്നെ സസ്‌പെന്‍ഷന്‍ നല്‍കുമായിരുന്നു ” എന്നാണ് സുഷമ് സ്വരാജ് ട്വീറ്റ് ചെയ്തത്.
ഝാന്‍സി റെയില്‍വേയില്‍ ജോലി ചെയ്യുന്ന ഭാര്യയെ തന്റെ ജോലിസ്ഥലമായ പൂനൈയിലേക്ക് സ്ഥലംമാറ്റം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ടെക്കി കഴിഞ്ഞ ദിവസം സുഷമ സ്വരാജിന് ട്വീറ്റ് ചെയ്തത്. ഭാര്യക്ക് പാസ്‌പോര്‍ട്ട് ശരിയാകാത്ത വിഷയം സുഷമ സ്വരാജിന്റെ ശ്രദ്ധയില്‍പ്പെടുത്തിയ അമേരിക്കന്‍ പൗരന്റെ ട്വീറ്റിന് പിന്നാലെയായിരുന്നു പൂനൈ സ്വദേശിയുടെ ട്വീറ്റ്.
“നിങ്ങള്‍ക്ക് ഞങ്ങളുടെ വനവാസം അവസാനിപ്പിക്കാന്‍ സഹായിക്കാന്‍ സാധിക്കുമോ? എന്റെ ഭാര്യ ഝാന്‍സി റെയില്‍വേയില്‍ ഉദ്യോഗസ്ഥയാണ്. ഞാന്‍ പൂനൈയിലും.” അയാള്‍ ട്വിറ്ററില്‍ കുറിച്ചു.അയാളുടെ ട്വീറ്റ് റെയില്‍വേ മന്ത്രി സുരേഷ് പ്രകാശിന് അയക്കുകയാണ് സുഷമ സ്വരാജ് ചെയ്തത്. എന്നാല്‍ ഇത് തന്റെ അധികാര പരിധിയില്‍ വരുന്ന കാര്യമല്ലെന്നും റെയില്‍വേ ബോര്‍ഡിനാണ് ഇതിന് അധികാരമെന്നും സുരേഷ് പ്രഭു പറഞ്ഞു.
Post Your Comments