കൊച്ചി : ദക്ഷിണ റെയില്‍വേയിലെ ആദ്യ സൗരോര്‍ജ ട്രെയിന്‍ പരീക്ഷണ ഓട്ടം ആരംഭിച്ചു. സേലം റെയില്‍വേ സ്റ്റേഷനിലാണ് പരീക്ഷണ ഓട്ടം ആരംഭിച്ചത്. സോളര്‍ ആക്കുന്നതിന് കോച്ച് ഒന്നിന് ഏകദേശം മൂന്നു ലക്ഷം രൂപ ചെലവായി. ഇതിലൂടെ ഏകദേശം 1700 ലീറ്റര്‍ ഡീസല്‍ പ്രതിവര്‍ഷം ലാഭിക്കാനാവും. പ്രകൃതിസൗഹൃദ മാര്‍ഗങ്ങളിലേക്ക് മാറാന്‍ ശ്രമിക്കുന്ന റെയില്‍വേ ഇന്ധന ഉപയോഗത്തിന്റെ പത്തു ശതമാനം സൗരോര്‍ജത്തില്‍ നിന്നും കാറ്റില്‍ നിന്നും ഉല്‍പ്പാദിപ്പിക്കാനാണ് ശ്രമിക്കുന്നത്.
കോയമ്പത്തൂര്‍-മയിലാടുതുറൈ ജനശതാബ്ദി എക്സ്പ്രസിന്റെ ഏതാനും കോച്ചുകള്‍ക്കാണ് ഇനി സൗരോര്‍ജം വെളിച്ചമേകുക. ട്രെയിനിലെ 35 ലൈറ്റുകളും 25 ഫാനുകളും ഈ വൈദ്യുതികൊണ്ട് പ്രവര്‍ത്തിക്കും. ആറ് കോച്ചുകള്‍ക്കു മുകളില്‍ സോളര്‍ പാനല്‍ ഘടിപ്പിച്ചു. ഓട്ടത്തിനിടെ ഇളകി പോകാതിരിക്കാന്‍ പ്രത്യേക ചട്ടങ്ങളിലാണ് ഇത് ഉറപ്പിച്ചിരിക്കുന്നത്.
Post Your Comments