തൃശൂര്‍: പാമ്പാടി നെഹ്റു എന്‍ജിനീയറിംഗ് കോളേജില്‍ എസ്.എഫ്.ഐ, കെഎസ്.യു സംഘടനകളുടെ മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. പ്രവര്‍ത്തകര്‍ കോളേജ് ക്ലാസ് മുറികളും ഉപകരണങ്ങളും അടിച്ചു തകര്‍ത്തു.കോളേജില്‍ നിലയുറപ്പിച്ചിരുന്ന പൊലീസ് സംഘത്തിനു നേരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കല്ലെറിയുകയായിരുന്നു. തൃശൂര്‍ പഴയന്നൂരിനടുത്ത് പാമ്ബാടി നെഹ്റൂ എഞ്ചിനീയറിങ് കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടതില്‍ ദുരൂഹതയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംഘര്‍ഷം. സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് നാളെ സംസ്ഥാന വ്യാപകമായി കെ എസ് യു വിദ്യാഭ്യസ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട് .
Post Your Comments