News

രാംഗോപാല്‍ യാദവിന്റെ എംപി സ്ഥാനം റദ്ദാക്കണമെന്ന് മുലായം

ലക്നൗ: രാംഗോപാല്‍ യാദവിനെ എംപി സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് രാജ്യസഭാ ചെയര്‍മാന് മുലായത്തിന്റെ കത്ത്. സമാജ്വാദി പാര്‍ട്ടിയിലെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം ഒരു വ്യക്തി കുടിപ്പക തീര്‍ക്കുന്നതാണെന്ന് മുലായം പറഞ്ഞു.അഖിലേഷ് വിഭാഗം നേതാവ് രാംഗോപാല്‍ യാദവിനെ ഉദ്ദേശിച്ചായിരുന്നു മുലായത്തിന്റെ പ്രസ്താവന.എസ്പിയുടെ തിരഞ്ഞൈടുപ്പ് ചിഹ്നമായ സൈക്കിളിന് വേണ്ടി ഇരുവിഭാഗവും ഇന്നും തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചതിന് പിന്നാലെയാണ് മുലായം കത്തയച്ചരിക്കുന്നത്. അതേസമയം അഖിലേഷ് വിഭാഗത്തിനായി രാംഗോപാല്‍ യാദവും നരേഷ് അഗര്‍വാളും മറുഭാഗത്തിനായി മുലായം, അമര്‍സിങ്, ശിവ്പാല്‍ യാദവ് എന്നിവരുമാണ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്.അതേസമയം, 90 ശതമാനം പാര്‍ട്ടി ജനപ്രതിനിധികളും അംഗങ്ങളും തങ്ങള്‍ക്കൊപ്പമാണെന്ന് വ്യക്തമാക്കി രാംഗോപാല്‍ യാദവ് രംഗത്തെത്തിയിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button