തിരുവനന്തപുരം: സര്‍ക്കാര്‍ മാറിയിട്ടും സ്ത്രീകളോടുള്ള വിവേചനം മാറിയിട്ടില്ലെന്ന ആരോപണമാണ് അഗസ്ത്യാര്‍കൂടം യാത്ര സംബന്ധിച്ച് ചര്‍ച്ചയാകുന്നത്. പ്രതിഷേധം ശക്തമായപ്പോള്‍ കഴിഞ്ഞ സര്‍ക്കാര്‍ സ്ത്രീകളെ അഗസ്ത്യാര്‍കൂടത്തിലേക്ക് പ്രവേശനം അനുവദിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ വീണ്ടും തടസമായി വനംവകുപ്പ് രംഗത്തെത്തിയിരിക്കുന്നു.
അഗസ്ത്യാര്‍കൂടത്തിലേക്കുള്ള യാത്രയ്ക്ക് ഒരു സുരക്ഷയും വനവകുപ്പ് ഒരുക്കുന്നില്ല എന്നതാണ് വാസ്തവം. നിങ്ങളുടെ യാത്ര നിങ്ങളുടെ മാത്രം ഉത്തരവാദിത്വമെന്ന് പറയുമ്പോള്‍ സ്ത്രീകള്‍ക്ക് എന്തിന് പ്രവേശനം നിഷേധിക്കുന്നുവെന്ന ചോദ്യം പരക്കെ ഉയരുകയാണ്. അതേസമയം, വിശദീകരണവുമായി വനം മന്ത്രി കെ.രാജു എത്തി.
അഗസ്ത്യാര്‍കൂടം യാത്ര അതികഠിനവും ശ്രമകരവുമാണ്. ശബരിമല യാത്രയെക്കാള്‍ പ്രയാസമാണിത്. സ്ത്രീകള്‍ക്ക് ആവശ്യമായ സംരക്ഷണവും അത്യാവശ്യ സൗകര്യങ്ങളും ഒരുക്കാന്‍ കഴിഞ്ഞിട്ടില്ല. സ്ത്രീകളുടെ സുരക്ഷയെ ബാധിക്കുമെന്ന സാഹചര്യത്തിലാണ് വിലക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
സ്ത്രീകളെയും പതിനാല് വയസ്സിനു താഴെയുള്ള കുട്ടികളെയുമാണ് അഗസ്ത്യാര്‍കൂടം സന്ദര്‍ശിക്കുന്നതില്‍നിന്നും വനം വകുപ്പ് വിലക്കിയത്. അതേസമയം സര്‍ക്കാര്‍ തീരുമാനത്തിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നു വിവിധ സ്ത്രീ സംഘടനകള്‍ വ്യക്തമാക്കി.
Post Your Comments