ന്യൂഡല്‍ഹി: സ്വന്തം അച്ഛനമ്മമാരോട് മനുഷ്യത്വം കാണിക്കാത്ത മക്കളും ഇല്ലാതില്ല. ഇവിടെ മര്‍ച്ചന്റ് നേവി മുന്‍ നാവികനായ മകന്‍ അച്ഛനെയും മകനെയയും ആക്രമിക്കുകയായിരുന്നു. മകന്റെ കുത്തേറ്റ് പിതാവ് മരിക്കുകയും ചെയ്തു. പിതാവിനെ 30 തവണയാണ് മകന്‍ കുത്തിയത്. തടയാന്‍ ശ്രമിച്ചത് അമ്മയ്ക്കും കുത്തേറ്റു.
ധനകാര്യമേഖലയില്‍നിന്നു വിരമിച്ച ആര്‍.പി. മാതയുടെ മകനാണ് അക്രമത്തിനുപിന്നില്‍. രക്ഷപെടാന്‍ ശ്രമിച്ച പിതാവിനെ രാഹുല്‍ പിന്തുടര്‍ന്നു കുത്തുകയായിരുന്നു. ഡല്‍ഹിയിലാണ് സംഭവം. കുത്തിയശേഷം മധു വിഹാറിലെ അജാന്ത ഹൗസിങ് സൊസൈറ്റിയിലെ ഫ്‌ളാറ്റിനു തീയിട്ടു. രക്ഷിക്കാനെത്തിയ 11 പോലീസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്.
പോലീസ് എത്തിയപ്പോള്‍ അടുക്കളയില്‍ കയറി വാതിലടച്ച രാഹുല്‍ ഗ്യാസ് സിലിണ്ടറിന് തീ വയ്ക്കുകയായിരുന്നു. സ്ത്രീകളെ അപമാനിച്ചത് അടക്കമുള്ള കേസുകള്‍ രാഹുലിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Post Your Comments