സര്‍ക്കാര്‍-സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകളില്‍ പഠിക്കുന്ന അവസാന വര്‍ഷ പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പരീക്ഷ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഓരോ വര്‍ഷവും പുറത്തിറങ്ങുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ നിലവാരം ഉയര്‍ത്തുന്നതിനു വേണ്ടിയാണ് പുതിയ പരീക്ഷ. ഈ പരീക്ഷയില്‍ നേടുന്ന മാര്‍ക്കിനനുസരിച്ചായിരിക്കും ജോലി ലഭിക്കുക. എഐസിടിഇ അടുത്ത ആഴ്ചയോടെ ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കും.
3000ലധികം വരുന്ന എഞ്ചിനീയറിംഗ് കോളേജുകളില്‍ നിന്ന് ഓരോ വര്‍വും പുറത്തിറങ്ങുന്ന 7 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളുടെ പ്രകടനം പരിശോധിച്ചാണ് ഇത്തരത്തിൽ ഒരു തീരുമാനം. തൊഴില്‍ ദാതാക്കള്‍ എഞ്ചിനീയര്‍മാരില്‍ നിന്ന് ആവശ്യപ്പെടുന്ന പ്രകടനം നല്‍കാന്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രമേ കഴിയുന്നുള്ളൂ. അതുകൊണ്ട് തന്നെ 20 മുതല്‍ 30 ശതമാനം വരെ പേര്‍ക്ക് മാത്രമാണ് നല്ല ജോലി ലഭിക്കുന്നത്.
Post Your Comments