തിരുവനന്തപുരം: ശനിയാഴ്ച തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തു നടന്ന സി.പി.എം പൊതുസമ്മേളന വേദിയില്‍ താരമായത് മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന്‍. സമ്മേളനത്തില്‍ പ്രാസംഗികരുടെ പട്ടികയില്‍ വി.എസിന്റെ പേരുണ്ടായിരുന്നില്ല. പി.ബി, കേന്ദ്രകമ്മിറ്റി നേതാക്കള്‍ മാത്രമേ പ്രസംഗിക്കുകയുള്ളൂവെന്ന് നേതൃത്വം വ്യക്തമാക്കിയിരുന്നു.
സമ്മേളനത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സംസാരിക്കുന്നതിനിടെയാണ് വി.എസ് എത്തിയത്. വി.എസ് കാറില്‍ വന്നിറങ്ങിയതോടെ പ്രവര്‍ത്തകര്‍ ആവേശത്തോടെ വി.എസിനു മുദ്രാവാക്യം വിളിക്കുകയും കൈയ്യടി ഉയരുകയും ചെയ്തു. ഇതിനിടെ പ്രസംഗം നിര്‍ത്തി യെച്ചൂരി ചുറ്റുപാടും നോക്കിയപ്പോഴാണ് വി.എസ് വരുന്നത് കണ്ടത്. ഇതോടെ കുറച്ചുനേരത്തേക്ക് യെച്ചൂരി പ്രസംഗം നിര്‍ത്തി. അല്‍പനേരം സ്‌റ്റേജില്‍ ഇരുന്നശേഷമാണ് വി.എസ് മടങ്ങിയത്. പ്രസംഗിക്കാന്‍ അവസരം നല്‍കിയില്ലെങ്കിലും വി.എസിന്റെ ജനപിന്തുണ പാര്‍ട്ടി ദേശീയ നേതൃത്വത്തിന് നേരിട്ട് ബോധ്യപ്പെടാന്‍ പ്രവര്‍ത്തകരുടെ ആവേശത്തിന് കഴിഞ്ഞു.
Post Your Comments