കൊച്ചി: തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് എത്താൻ ഇനി 55 മിനിറ്റ് മാത്രം. എയര്‍ ഇന്ത്യ എക്സ്പ്രസ് തിരുവനന്തപുരം-കോഴിക്കോട് നഗരങ്ങളെ ബന്ധിപ്പിച്ച് പ്രതിദിന വിമാന സര്‍വിസ് തുടങ്ങാൻ നീക്കം. ജനുവരി 15ന് കോഴിക്കോട്ടുനിന്നും ജനുവരി 16ന് തിരുവനന്തപുരത്തുനിന്നും സര്‍വിസ് തുടങ്ങാനാണ് പദ്ധതി. രാവിലെ ഏഴിന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നു പുറപ്പെടുന്ന ഐ.എക്സ് 373 വിമാനം 7:55ന് കോഴിക്കോട്ടെത്തിയ ശേഷം ദോഹയിലേക്ക് പറക്കും.
തിരിച്ച് കോഴിക്കോട്ടുനിന്ന് രാത്രി 10:50ന് പുറപ്പെടുന്ന ഐ.എക്സ് 374 വിമാനം 11:45ന് തിരുവനന്തപുരത്തെത്തും. കുറഞ്ഞ ടിക്കറ്റ് നിരക്ക് 2300 രൂപയാണെന്നാണ് സൂചന. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ മുഖാന്തരമുള്ള ബുക്കിങ്ങുകള്‍ക്കു പുറമെ നെറ്റ് ബാങ്കിങ് മുഖേനയും ഓണ്‍ലൈനായി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും വിവരങ്ങള്‍ക്കും: http://airindiaexpress.in/ എന്ന സൈറ്റ് സന്ദർശിച്ചാൽ മതിയാകും.
Post Your Comments