
ന്യൂഡല്‍ഹി• രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ നാളെ മുതല്‍ ഇന്ധനം നിറയ്ക്കുന്നതിന് ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കില്ല. കാഷ് ലെസ് ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കുന്ന ബാങ്കുകളുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് കാര്‍ഡുകള്‍ ബഹിഷ്കരിക്കാന്‍ പമ്പുടമകള്‍ തീരുമാനിച്ചിരിക്കുന്നത്.
ഐസിഐസിഐ, എച്ച്ഡിഎഫ്സി, ആക്സിസ് തുടങ്ങിയ ബാങ്കുകൾ, തങ്ങളുടെ സ്വൈപ് യന്ത്രങ്ങൾ ഉപയോഗിക്കുന്ന ഡീലർമാർക്ക് ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുമെന്ന് കാണിച്ച് അറിയിപ്പ് നല്‍കിയിരുന്നു. പമ്പുടമകളിൽനിന്ന് ഒരുശതമാനംവരെ ട്രാൻസാക്ഷൻ ഫീസ് ഏർപ്പെടുത്താനാണ് ബാങ്കുകളുടെ തീരുമാനം.
Post Your Comments