KeralaNews

അട്ടപ്പാടിയില്‍ ശിശു മരണം തുടർക്കഥയാവുന്നു- അഞ്ച് മാസം പ്രായമായ കുഞ്ഞ് മരിച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം.അഞ്ചു മാസം പ്രായമുള്ള കുഞ്ഞിനെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീരമ്മ – ശെല്‍വന്‍ ദമ്പതികളുടെ അഞ്ച് മാസം പ്രായമുള്ള ആണ്‍ കുട്ടിയാണ് മരിച്ചത്.എന്നാൽ പോഷകാഹാരക്കുറവല്ല മരണകാരണം എന്നാണു ആരോഗ്യ വകുപ്പിന്റെ പ്രാഥമിക നിരീക്ഷണം.

എന്നാൽ ഇതേ ദമ്പതികളുടെ മൂന്ന് കുഞ്ഞുങ്ങൾ മുൻപും മരണപ്പെട്ടിരുന്നു . രണ്ടു കുഞ്ഞുങ്ങൾ ഗർഭാവസ്ഥയിലും ഒരു കുഞ്ഞു ഒരു മാസം പ്രായമുള്ളപ്പോഴും ആണ് മരണപ്പെട്ടിരുന്നു. ആരോഗ്യ വകുപ്പ് പറയുന്നത് കുഞ്ഞിന് 4 .5 kg തൂക്കം ഉണ്ടായിരുന്നതായും മരണകാരണം മറ്റെന്തെങ്കിലും ആകാം എന്നുമാണ്. സംഭവത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥലത്ത് നേരിട്ടെത്തി പരിശോധന നടത്തും

image courtesy-google

shortlink

Related Articles

Post Your Comments

Related Articles


Back to top button