തിരുവനന്തപുരം: എല്ലാ ടോളുകളും തട്ടിപ്പും വെട്ടിപ്പുമാണെന്ന് മന്ത്രി ജി.സുധാകരന്‍. കോണ്‍ട്രാക്ടര്‍മാര്‍ക്കും അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ക്കും പണം പിരിച്ചെടുക്കാനുള്ള തട്ടിപ്പ് പരിപാടിയാണിതെന്നും അതുകൊണ്ട് സര്‍ക്കാര്‍ ടോളിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.ജനം നികുതി കൊടുത്താണ് ജീവിക്കുന്നത്. നികുതി കൊടുത്തശേഷം സര്‍ക്കാരിന്റെ മരാമത്തുപണികള്‍ക്ക് വീണ്ടും നികുതി വാങ്ങുന്നത് ധാര്‍മികമല്ല. കഴിഞ്ഞ അഞ്ചുവര്‍ഷം 25,000 കോടി രൂപയുടെ പണം റോഡിനോ പാലത്തിനോ വേണ്ടി ഉപയോഗിച്ചിട്ടില്ലെന്നും അത് കോണ്‍ട്രാക്ടര്‍മാരും അഴിമതിക്കാരായ രാഷ്ട്രീയക്കാരും വീതിച്ച് കൊണ്ടുപോയെന്നും സുധാകരൻ പറയുകയുണ്ടായി.
ദുര്‍ച്ചെലവ് അവസാനിപ്പിക്കാനാണ് സർക്കാർ അധികാരത്തില്‍ വന്നത്.ഈ സര്‍ക്കാര്‍ വന്നിട്ട് ഏഴ് മാസമേ ആയിട്ടുള്ളൂ. സ്പീഡ് കുറവാണെന്ന് തോന്നേണ്ട. സ്പീഡുണ്ടോ എന്നതല്ല, കാര്യങ്ങള്‍ സാധാരണക്കാരന് വേണ്ടി നടക്കുന്നുണ്ടോ എന്നതാണ് പ്രധാനം. ഏത് സര്‍ക്കാര്‍ നല്ലകാര്യം ചെയ്താലും അത് അംഗീകരിക്കണമെന്നും തെറ്റ് കണ്ടാല്‍ വിമര്‍ശിക്കണം. പയ്യെ തിന്നാല്‍ പനയും തിന്നാമെന്നും അതിലാണ് സര്‍ക്കാര്‍ വിശ്വസിക്കുന്നതെന്നും ജി. സുധാകരന്‍ പറഞ്ഞു.
Post Your Comments