ന്യൂഡൽഹി: തടവില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്താന്‍ വിട്ടയച്ചു. 217തൊഴിലാളികളെയാണ് വിട്ടയച്ചത്.ഇതോടെ പാകിസ്താന്‍ രണ്ടാഴ്ചയ്ക്കിടെ വിട്ടയക്കുന്ന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ എണ്ണം 437 ആയി.വിട്ടയച്ച മത്സ്യത്തൊഴിലാളികള്‍ വാഗാ അതിര്‍ത്തി വഴി ഇന്ത്യയിലെത്തി.
അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ചതിനാണ് ഇവരെ പിടികൂടിയതെന്ന് ഇവര്‍ തടവില്‍ കഴിഞ്ഞിരുന്ന കറാച്ചിയിലെ മാലിര്‍ ജയില്‍ സൂപ്രണ്ട് ഹസന്‍ സെഹ്‌തോ പറയുകയുണ്ടായി.കൂടാതെ 110 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ കൂടി തടവിലുണ്ടെന്നും സെഹ്‌തോ വ്യക്തമാക്കി.മാലിര്‍ ജയിലില്‍ കഴിയുന്ന നൂറിലേറെ മത്സ്യത്തൊഴിലാളികളുടെ ഇന്ത്യന്‍ പൗരത്വം ഇന്ത്യന്‍ ഹൈക്കമ്മിഷര്‍ സ്ഥിരീകരിച്ചിട്ടില്ല. പൗരത്വം സ്ഥിരീകരിച്ചാല്‍ ഇവരേയും വിട്ടയക്കുമെന്നാണ് വിവരം.നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പാക് നടപടി. ഉറി ഭീകരാക്രമണത്തിന്റെയും നിയന്ത്രണരേഖ കടന്നുള്ള ഇന്ത്യന്‍ മിന്നലാക്രമണത്തിന്റെയും പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് ബന്ധം വഷളായ പശ്ചാത്തലത്തിലാണ് നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ പാകിസ്ഥാൻ ആരംഭിച്ചത്.
Post Your Comments