KeralaNews

ഭവനഭേദന കേസുകളിൽ ജാമ്യമില്ലാവകുപ്പ്‌ ചുമത്തരുത്‌; ഡി.ജി.പി

തിരുവനന്തപുരം: വീട്ടില്‍ അതിക്രമിച്ചു കയറി എന്ന പേരിൽ ഒരാള്‍ക്കെതിരേ ജാമ്യമില്ലാവകുപ്പ്‌ ചുമത്തരുതെന്നു സംസ്‌ഥാന പോലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റ. പ്രതി ആയുധങ്ങള്‍ കൈവശം വയ്‌ക്കുകയോ പരാതിക്കാരനു പരുക്കേല്‍ക്കുകയോ ചെയ്‌താൽ മാത്രമേ ജാമ്യമില്ലാവകുപ്പുകള്‍ ചുമത്താൻ പാടുള്ളുയെന്ന് എല്ലാ സ്‌റ്റേഷന്‍ ഓഫീസര്‍മാര്‍ക്കും ഡി.ജി.പി. വിജ്‌ഞാപനമയച്ചു.ഇത്തരം പരാതികളില്‍ എഫ്‌.ഐ.ആര്‍. തയാറാക്കുമ്പോള്‍ വ്യക്‌തമായ മാനദണ്ഡങ്ങള്‍ പാലിച്ചാകണം ജാമ്യമില്ലാവകുപ്പ്‌ ചുമത്തേണ്ടത്‌. ഈ ഒറ്റക്കാരണംകൊണ്ട്‌ പ്രതിക്കു ജാമ്യം നിഷേധിക്കുന്ന രീതിയാണു നിലവിലുള്ളത്‌.

ഇതു സംബന്ധിച്ച്‌ ഒരു കേസിലെ ഹൈക്കോടതിവിധി സംബന്ധിച്ചാണ് പോലീസ്‌ മേധാവിയുടെ നിര്‍ണായക വിജ്‌ഞാപനം. ഈ വിധിപ്രകാരമുള്ള മാനദണ്ഡങ്ങള്‍ വ്യക്‌തമായി പാലിക്കണമെന്നാവശ്യപ്പെട്ടു സംസ്‌ഥാന പോലീസ്‌ മേധാവിക്കു ഡയറക്‌ടര്‍ ജനറല്‍ ഓഫ്‌ പ്രോസിക്യൂഷന്‍സ്‌ നിര്‍ദേശം നല്‍കിയിരുന്നു.
ഐ.പി.സി. 451ആം വകുപ്പുപ്രകാരം രണ്ടുവര്‍ഷംവരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് വീട്ടില്‍ അതിക്രമിച്ചു കയറുന്നത്‌. ഈ വകുപ്പ് പ്രകാരം ജാമ്യം നല്‍കാം. മാത്രമല്ല സ്‌റ്റേഷന്‍ ഓഫീസര്‍ മുന്‍കൈയെടുത്ത്‌ കേസില്‍ ഒത്തുതീര്‍പ്പുണ്ടാക്കുകയുമാകാം. എന്നാല്‍, ഇത്തരം കേസുകളിൽ എഫ്‌.ഐ.ആര്‍. തയാറാക്കുമ്പോള്‍ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ 451ആം വകുപ്പ്‌ പ്രയോഗിക്കാറില്ല. പകരം, ജാമ്യമില്ലാവകുപ്പായ 452 ചുമത്തി ജയിലിലടയ്‌ക്കുകയാണു ചെയ്യാറ്‌. ഇതനുസരിച്ച്‌, മുറിവേല്‍പ്പിക്കുക, ആക്രമിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ, മുന്‍നിശ്‌ചയപ്രകാരം വീട്ടില്‍ അതിക്രമിച്ചുകയറുന്നതിനു ജാമ്യം ലഭിക്കില്ല. കേസ്‌ കോടതിക്കു പുറത്ത്‌ ഒത്തുതീര്‍പ്പാക്കാനും കഴിയില്ല. എന്നാല്‍, ഡി.ജി.പിയുടെ പുതിയ നിര്‍ദേശപ്രകാരം ജാമ്യമില്ലാവകുപ്പ്‌ ചുമത്തണമെങ്കില്‍ പ്രതി ആയുധധാരി ആയിരുന്നിരിക്കണം. പരാതിക്കാരനു പരുക്കേല്‍ക്കുകയും വേണം. ഭവനഭേദനത്തിനു പോലീസ്‌ കേസെടുത്താല്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ കീഴടങ്ങി ജാമ്യത്തിന്‌ അപേക്ഷിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button