ചെന്നൈ: രാഷ്ട്രീയത്തിലേക്കുള്ള തന്റെ കടന്നുവരവ് തടയാൻ ആർക്കും സാധിക്കില്ലെന്ന് അന്തരിച്ച തമിഴ്നാട് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാർ. ജയലളിതയുടെ പിന്‍ഗാമിയായി തോഴി ശശികല, ആര്‍കെ നഗര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന വാദത്തിന് പിന്നാലെയാണ് ദീപ ജയകുമാറിന്റെ പ്രസ്താവന. തന്റെ രാഷ്ട്രീയ പ്രവേശനം ആര്‍ക്കും തടയാന്‍ സാധിക്കില്ലെന്ന് ത്യാഗരായ നഗര്‍ വസതിയില്‍ ചേര്‍ന്ന അണികളുടെ യോഗത്തില്‍ ദീപ കുമാര്‍ വ്യക്തമാക്കി. എന്നാല്‍ ഭാവി രാഷ്ട്രീയ പദ്ധതികള്‍ ഇപ്പോള്‍ വിശദീകരിക്കുന്നില്ലെന്നും ഇത് ഉടന്‍ പൊതു സമൂഹത്തെ അറിയിക്കുമെന്നും ദീപ ജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയത്തിൽ ഇറങ്ങാൻ തയാറാണെന്നു ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അണ്ണാ ഡിഎംകെയുടെ രണ്ടാംനിര നേതാക്കൾപോലും പിന്തുണ അറിയിച്ചിട്ടില്ല. ജയലളിതയുടെ പിൻഗാമി താനാണെന്നാണു ജയയോട് ഏറെ രൂപസാദൃശ്യമുള്ള ദീപയുടെ അവകാശവാദം. ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഒരിക്കൽ പോലും അവരെ കാണാൻ അനുവദിച്ചില്ലെന്ന ദീപയുടെ ആരോപണം മാധ്യമശ്രദ്ധനേടിയിരുന്നു.
അതേസമയം, പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി കൂടിയായ ശശികലയെ സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കില്ലെന്ന നിലപാടിലാണ് മണ്ഡലത്തിലെ പാര്‍ട്ടി അണികള്‍. ശശികല സ്ഥാനാര്‍ത്ഥിയാകണമെന്ന് ആവശ്യപ്പെട്ട എഐഎഡിഎംകെ എംഎല്‍എ വെട്രിവേലിനെതിരെ അണികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ജയലളിതയുടെ യഥാര്‍ത്ഥ അനന്തരാവകാശി അവരുടെ സഹോദര പുത്രിയായ ദീപയാണെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. ആര്‍കെ നഗറില്‍ ദിപ മത്സരിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
Post Your Comments