IndiaNews

കൂലിയില്ലാതെ കല്ലെറിയാൻ ആളില്ല ;കശ്മീരിൽ അക്രമം കുറഞ്ഞു

ശ്രീനഗർ : നോട്ടു അസാധുവാക്കിയതിനു ശേഷം കാശ്മീരിൽ അക്രമം പരക്കെ കുറഞ്ഞതായി റിപ്പോർട്ട് ഉണ്ടായിരുന്നു എന്നാൽ തീവ്രവാദികൾക്കും വിഘടന വാദികൾക്കും മാവോയിസ്റ്റുകൾക്കും ഇതുമൂലം ദൈനം ദിന പ്രവർത്തനങ്ങൾ പോലും ബുദ്ധിമുട്ടിലായതായാണ് ഇന്റലിജൻസ് വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കാശ്മീരിൽ സൈന്യത്തിന് നേരെ കല്ലെറിയുന്നവർക്കു ദിവസക്കൂലിയാണ് എന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട ഒരു യുവാവാണ് തനിക്കു കല്ലെറിഞ്ഞാൽ ഒരു ദിവസം 500 രൂപ ലഭിക്കുമെന്ന് മാധ്യമങ്ങളോട് പറഞ്ഞത്.നോട്ടു അസാധുവാക്കലിനെ തുടർന്ന് കല്ലെറിയുന്നവർക്കു കൊടുക്കാനായി പാകിസ്ഥാനിൽ നിന്നും വന്നിരുന്ന പാക് നിർമ്മിത കള്ള നോട്ടുകൾ ഉപയോഗശൂന്യമായി. അതോടെ പ്രക്ഷോഭകാരികൾക്കു തിരിച്ചടിയാവുകയും ചെയ്തു.ഇപ്പോൾ കശ്മീരിൽ ഭീകര പ്രവർത്തനത്തിന് അറുപത് ശതമാനത്തോളം കുറവ് വന്നതായാണ് സുരക്ഷാ ഏജൻസികളുടെ റിപ്പോർട്ട്.

അതെ സമയം ഖനി ഉടമകളിൽ നിന്നും മറ്റും സംഭരിച്ചിരുന്ന കോടിക്കണക്കിനു രൂപ അസാധുവായതാണ് മാവോയിസ്റ്റുകളെ കുഴക്കിയത് . 500,1000 നോട്ടുകളായി ശേഖരിച്ചിരുന്ന വൻ തുക ഇതോടെ ഉപയോഗിക്കാൻ കഴിയാതെയായി . ഗ്രാമീണരെ വശത്താക്കി തുക സാധുവാക്കാൻ ശ്രമിച്ചെങ്കിലും ഏകദേശം 20 ശതമാനം മാത്രമേ അതും കഴിഞ്ഞുള്ളു. അവർക്കും പരിശീലനത്തിന് പണമില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button