ഇസ്ലാമാബാദ്: ബലൂചിസ്ഥാനില്‍ സ്ത്രീകളെയും പിഞ്ചു കുഞ്ഞിനേയും പാക് സൈന്യം തട്ടിക്കൊണ്ടുപോയതായി പരാതി. വന്‍ സന്നാഹത്തോടെയെത്തിയ സൈന്യം പരിശോധനയുടെ പേരിൽ അക്രമം അഴിച്ചു വിടുകയും . സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുളളവരെ പിടികൂടുകയും വീടുകള്‍ അഗ്നിക്കിരയാക്കുകയും ജനങ്ങളുടെ സ്വത്തുക്കള്‍ കൊളളയടിക്കുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒപ്പം ബലൂചിസ്ഥാനിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ട്വിറ്ററിലൂടെയും സംഭവം പുറത്തു വിട്ടു.
സ്വാതന്ത്ര്യപോരാട്ടത്തിന് നേതൃത്വം നല്‍കുന്ന ചകാര്‍ ബുഗ്തിയുടെ ഭാര്യ നാസ് ഖാട്ടൂണ്‍, മകള്‍ റോസ് ബീബി, മൂന്ന് വയസുകാരനായ മകന്‍ ഹമീദ് എന്നിവരെയും ഒന്‍പത് മാസം പ്രായമുളള റംസാന്‍ എന്ന മകനെയും സൈന്യം പിടികൂടി. ബലൂച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മീഡിയ സെല്‍ ട്വിറ്ററില്‍ വ്യക്തമാക്കിയതാണ് ഇത്.നസീറാബാദില്‍ നിന്ന് മാത്രം ഒന്‍പത് സ്ത്രീകളെയും എട്ട് കുട്ടികളെയും തട്ടിക്കൊണ്ടുപോയി.മുൻപ് മനുഷ്യാവകാശ പ്രവർത്തകരെയും രാഷ്ട്രീയ പ്രവർത്തകരെയും ആയിരുന്നു സൈന്യം ലക്‌ഷ്യം വെച്ചിരുന്നതെങ്കിൽ ഇപ്പോൾ സ്ത്രീകളെയും കുട്ടികളെയുമാണ് ആക്രമിക്കുന്നത്.
Post Your Comments