
ന്യൂഡൽഹി: ഇന്ത്യയിലെ പ്രമുഖ മാധ്യമ പ്രവർത്തകനായ അർണബ് ഗോസ്വാമിയുടെ പുതിയ ഇംഗ്ലീഷ് ന്യൂസ് ചാനലായ റിപ്പബ്ലിക് ജനുവരി 26ന് പ്രവർത്തനമാരംഭിക്കും.റിപ്പബ്ലിക് ദിന പരേഡ് ലൈവ് ടെലികാസ്റ്റ് ചെയ്ത് കൊണ്ട് ആയിരിക്കും ചാനൽ പ്രക്ഷേപണം ആരംഭിക്കുക. 24 X 7 ന്യൂസ് ടെലികാസ്റ്റിംഗും അന്ന് മുതൽ ആരംഭിക്കും.
മറ്റു ഇംഗ്ലീഷ് ചാനലുകൾ ഒട്ടൊരു ആശങ്കയോടെയാണ് അർണാബിന്റെ ചാനലിനെ ഉറ്റു നോക്കുന്നത്. ഫേസ്ബുക്കിൽ പേജ് അക്കൗണ്ട് തുടങ്ങി അരമണികൂറിനുള്ളിൽ തന്നെ 7500 പേജ് ലൈക്ക് നേടി റിപ്പബ്ലിക് ഇന്ത്യൻ മാധ്യമ രംഗത്ത് പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്.അർണാബ് മുൻപ് പ്രവർത്തിച്ചിരുന്ന ടൈംസ് നൗവിന്റെ തലപ്പത്തേക്ക് രാജ് ദീപ് സർദേശായി ആയിരിക്കും വരിക എന്ന് സ്ഥിരീകരിക്കാത്ത ചില റിപ്പോർട്ടുകൾ ഉണ്ട്.
Post Your Comments