തിരുവനന്തപുരം: വിഎസ് അച്യുതാനന്ദനെതിരെ പോളിറ്റ് ബ്യൂറോ കമ്മീഷന്‍ റിപ്പോർട്ട്. വി എസ് ഗുരുതരമായ അച്ചടക്ക ലംഘനമാണ് നടത്തുന്നതെന്നാണ് പി ബി റിപ്പോർട്ട്.വിഎസിനെതിരെ അച്ചടക്കനടപടി ആവശ്യപ്പെട്ട് സംസ്ഥാന ഘടകം നല്‍കിയ പരാതിയും ആലപ്പുഴ സമ്മേളനത്തിന് ശേഷം നൽകിയ പരാതിയും ചേർത്തു പരിഗണിച്ചാണ് പി ബി രൂക്ഷമായ വിമർശനം ഉന്നയിച്ചു റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
ഇത് ഞായറാഴ്ച കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യും, എന്നാൽ കടുത്ത നടപടി ഉണ്ടാകാൻ സാധ്യത ഇല്ലെന്നാണ് കരുതുന്നത്.വിഎസ് പാര്‍ട്ടി ചട്ടങ്ങളും കേന്ദ്ര കമ്മീറ്റി കേരളത്തിലെ വിഷയങ്ങളില്‍ നല്‍കിയ നിര്‍ദ്ദേശങ്ങളും ലംഘിച്ചെന്നാണ് റിപ്പോര്‍ട്ട്. വി എസ് പാർട്ടിയെ വിമർശിച്ചതും വി എസിനെത്തിരെ പാർട്ടി നേതൃത്വം നടത്തിയ ആരോപണങ്ങളും പി ബി നിയോഗിച്ച കമ്മീഷൻ അന്വേഷിച്ചു സമർപ്പിച്ചതാണ് റിപ്പോർട്ട്. മൂന്നു ദിവസത്തെ കേന്ദ്ര കമ്മിറ്റി ഇന്നു രാവിലെയാണു തിരുവനന്തപുരത്ത് ആരംഭിച്ചത്.
Post Your Comments