ന്യൂഡല്‍ഹി: നോട്ടസാധുവാക്കല്‍ തീരുമാനത്തിലും ചിട്ടി തട്ടിപ്പ് കേസില്‍ പാര്‍ട്ടി എംപിമാരെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ചു മമത ബാനർജ്ജിയുടെ നേതൃത്വത്തിൽ പല പ്രക്ഷോഭങ്ങളും രാജ്യം കണ്ടു. എന്നാൽ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും മോദിയെ മാറ്റി മറ്റേതെങ്കിലും മുതിര്‍ന്ന ബിജെപി നേതാവിനെ കേന്ദ്രസര്‍ക്കാരിന്റെ തലപ്പത്ത് നിയോഗിക്കണമെന്നാണ് ഇപ്പോൾ മമതയുടെ ആവശ്യം.
ഈ പ്രതിസന്ധി അകറ്റാന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇടപെടണമെന്നും രാഷ്ട്രപതിക്ക് മാത്രമേ രാജ്യത്തെ രക്ഷിക്കാന്‍ കഴിയുയെന്നും മമത പറഞ്ഞു.മോദിക്കും അമിത് ഷായ്ക്കും എതിരെ സംസാരിക്കുന്നതുകൊണ്ടാണ് സി ബി ഐ തങ്ങളെ വേട്ടയാടുന്നതെന്നും അവർ പറഞ്ഞു.
Post Your Comments