ദുബായ്: മുങ്ങിക്കൊണ്ടിരിക്കുന്ന യു.എ.ഇ കപ്പലുകളില്‍ നിന്ന് രക്ഷിക്കണമെന്ന് അപേക്ഷിച്ച് ഇന്ത്യന്‍ നാവികരുടെ സന്ദേശം. 4 വാണിജ്യ കപ്പലുകൾ യു.എ.ഇയിലെ അജ്മാനില്‍ ഉടമസ്ഥര്‍ ഉപേക്ഷിച്ച് പോയതിനെ തുടര്‍ന്ന് ദുരിതത്തിലായ നാവികരുടെതാണ് സന്ദേശം. വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനോട് സഹായം അഭ്യര്‍ത്ഥിച്ച് ഇവരുടെ കുടുംബാംഗങ്ങള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേമന്ദ്രമോദി, കേന്ദ്രമന്ത്രി വി.കെ.സിങ്, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ക്കും സഹായം തേടി ട്വീറ്റ് ചെയ്തിട്ടുണ്ട്.
രണ്ടു കപ്പലുകളില്‍ ദ്വാരം വീണ് വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. കരുതിയിരുന്ന ഭക്ഷണവും തീരാറായി. ഇനി കുടിക്കാനായി കുറച്ച് വെള്ളം മാത്രമാണ് അവശേഷിക്കുന്നതെന്നും ബന്ധുക്കള്‍ അറിയിച്ചു. കൂടാതെ ഇന്ധനം തീര്‍ന്നതോടെ ജനറേറ്ററുകള്‍ പ്രവർത്തനരഹിതമായി. നാവികരുടെ പാസ്പോര്‍ട്ടും മറ്റു രേഖകളും ഉടമസ്ഥരുടെ കയ്യിലാണെന്നും ബന്ധുക്കള്‍ പറയുന്നു. 15 മാസത്തോളമായി ഇവര്‍ക്ക് ശമ്പളവും ലഭിച്ചിട്ടില്ല. അതേസമയം വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി സുഷമാ സ്വരാജ് പ്രതിരിച്ചിട്ടുണ്ട്.
Post Your Comments