Kerala

കോടതി വിമർശനം : വിശദീകരണം നൽകാനൊരുങ്ങി ജേക്കബ് തോമസ്

തിരുവനന്തപുരം : മന്ത്രിമാർക്കെതിരെ കേസെടുക്കാൻ കാലതാമസം നേരിടുന്നെന്ന കോടതി വിമർശനത്തിന് വിശദീകരണം നൽകാനൊരുങ്ങി വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. യുഡിഎഫ് സർക്കാരിന്റെ കാലത്തെ പ്രത്യേക വിജ്ഞാപനം ചൂണ്ടിക്കാട്ടിയാണ് ജേക്കബ് തോമസ് വിശദീകരണത്തിന് ഒരുങ്ങുന്നത്.

മന്ത്രിമാർക്കെതിരെ നിരവധി ആക്ഷേപങ്ങൾ ഉയർന്ന സാഹചര്യത്തിൽ കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത് അസാധാരണ നോട്ടിഫിക്കേഷനിലൂടെ വിജിലൻസ് ഡയറക്ടറുടെ അധികാരം വെട്ടിക്കുറച്ചിരുന്നു. അതിനാൽ കേസെടുക്കാനുള്ള നിയമപരമായ ബാധ്യത ഡയറക്ടർക്ക് ഇല്ലെന്ന് വിജിലൻസ് കോടതിയെ അറിയിക്കാനാണ് നീക്കം. ഈ നടപടി ഇപ്പോഴത്തെ സർക്കാരും തുടരുകയാണ്.

അഡ്‌മിനിസ്‌ട്രേഷന്റേയും,കേസന്വേഷണത്തിന്റെ മേൽനോട്ടത്തിന്റേയും ഭാരിച്ച ചുമതല വിജിലൻസ് ഡയറക്ടർക്കുള്ളതിനാൽ പൊലീസ് സ്റ്റേഷന്റെ ചുമതല അധികഭാരമാണെന്ന് പറഞ്ഞായിരുന്നു സർക്കാർ ഡയറക്റ്ററുടെ അധികാരം വെട്ടികുറക്കുന്ന നടപടി സ്വീകരിച്ചത്. പുതിയ നടപടിയോടെ ഏത് കേസിലും പ്രഥമ വിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്യാനുള്ള വിജിലൻസ് ഡയറക്ടറുടെ അധികാരം ഇല്ലാതായി. അതിനാൽ കേസിൽ നേരിട്ട് പരാതി ലഭിച്ചാൽ വിജിലൻസിന്റെ അതാത് യൂണിറ്റുകളിലേക്ക് അയച്ചുകൊടുക്കുക എന്നതുമാത്രമാണ് ഡയറക്ടറുടെ ചുമതല.

shortlink

Related Articles

Post Your Comments

Related Articles


Back to top button