NewsIndia

അമ്മയുടെ മണ്ഡലത്തിൽ ചിന്നമ്മ മത്സരിക്കേണ്ടെന്ന് പ്രവർത്തകർ

ചെന്നൈ: ജയലളിത മല്‍സരിച്ചിരുന്ന ആര്‍കെ നഗര്‍ മണ്ഡലത്തില്‍നിന്ന് അണ്ണാ ‍ഡിഎംകെ അധ്യക്ഷ ശശികല നടരാജന്‍ മല്‍സരിക്കണമെന്ന ആവശ്യം നേതാക്കള്‍‍ ഉന്നയിക്കുന്നതിനിടെ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍. ആര്‍.കെ നഗറില്‍ അവരുടെ തോഴിയും എ.ഐ.എ.ഡി.എം.കെ പുതിയ ജനറല്‍ സെക്രട്ടറിയുമായ ശശികല നടരാജന് സ്വീകാര്യതയില്ല. ജയലളിതയുടെ മരണത്തിന്റെ മുപ്പതാം ദിനം അവര്‍ക്ക് ആദരമര്‍പ്പിച്ചു നടത്തിയ മൗന ജാഥയ്ക്കിടെ എംഎല്‍എ പി.വെട്രിവേല്‍ ശശികല, ജയലളിതയുടെ മണ്ഡലത്തില്‍നിന്ന് മല്‍സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ ഒട്ടേറെ പ്രവര്‍ത്തകരാണു രംഗത്തെത്തിയിരിക്കുന്നത്.

‘ഞങ്ങള്‍ അമ്മയ്ക്ക് വേണ്ടിയാണ് വന്നത്. ചിന്നമ്മയോട് പറയുക, ഞങ്ങള്‍ അവര്‍ക്ക് വേണ്ടി വോട്ട് ചെയ്യാന്‍ അല്ല വന്നതെന്ന്’ എന്നാണ് മണ്ഡലത്തിലെ മുതിര്‍ന്നവരില്‍ ഒരാളായ പി.കുപ്പു പറഞ്ഞത്. ‘ അമ്മ 77 ദിവസം ആശുപത്രിയില്‍ കിടന്നു, എന്നാല്‍ അവര്‍ ഞങ്ങളെ അമ്മയെ കാണിച്ചോ’ എന്നും വി.പദ്മ എന്നൊരു പ്രവര്‍ത്തകയും ചോദിച്ചു. ‘അമ്മയുടെ അനന്തരവള്‍ ദീപ ജയകുമാര്‍ ആര്‍. കെ നഗറില്‍ നിന്ന് മത്സരിക്കണമെന്നും അവരാണ് ജയലളിതയുടെ യഥാര്‍ത്ഥ അവകാശി’യെന്നും എം.രാജലക്ഷ്മി എന്ന പ്രവര്‍ത്തകയും ചൂണ്ടിക്കാട്ടി. എന്നാല്‍ പ്രതിഷേധത്തിനു പിന്നില്‍ പ്രതിപക്ഷമായ ഡി.എം.കെ ആണെന്നായിരുന്നു പി.വെട്രിവേലിന്റെ പ്രതികരണം. ചിലര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. അവരെ ഡി.എം.കെയാണ് പ്രചോദിപ്പിക്കുന്നതെന്നും വെട്രിവേല്‍ പറഞ്ഞു. ആരോപണം ഡി.എം.കെ നിഷേധിച്ചു.

ആര്‍.കെ നഗറില്‍ എതിര്‍പ്പ് കൂടിവരുന്നതോടെ ശശികലയെ മധുരയില്‍ നിന്ന് മത്സരിപ്പിക്കാനും നീക്കം തുടങ്ങി. ആര്‍.കെ നഗര്‍ മുന്‍ എം.എല്‍.എ ആയ വെട്രിവേല്‍ 2015ല്‍ ജയലളിതയ്ക്ക് മത്സരിക്കാന്‍ വേണ്ടി സ്ഥാനം രാജിവച്ചിരുന്നു. അഴിമതി കേസില്‍ കുറ്റവിമുക്തയായി ജയലളിത പുറത്തുവന്നതോടെയാണ് ആര്‍.കെ നഗറില്‍ മത്സരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button