ചെന്നൈ: താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നും ഇത് തടയാന്‍ ആര്‍ക്കും സാധിക്കില്ലെന്നും അന്തരിച്ച മുന്‍ തമിഴ്നാട് മുഖ്യമനന്ത്രി ജയലളിതയുടെ സഹോദര പുതി ദീപ ജയകുമാര്‍.
എഐഎഡിഎംകെയുടെ തലപ്പത്തേക്ക് ശശികല വരുന്നത് തമിഴ് ജനതയ്ക്ക് താത്പര്യമില്ലെന്ന് അവർ നേരത്തെ വ്യക്തമാക്കിയിരുന്നു . തന്റെ രാഷ്ട്രീയ പ്രവേശനം ആര്‍ക്കും തടയാന്‍ സാധിക്കില്ലെന്ന് ത്യാഗരായ നഗര്‍ വസതിയില്‍ ചേര്‍ന്ന അണികളുടെ യോഗത്തില്‍ ദീപ കുമാര്‍ വ്യക്തമാക്കി. എന്നാല്‍ ഭാവി രാഷ്ട്രീയ പദ്ധതികള്‍ ഇപ്പോള്‍ വിശദീകരിക്കുന്നില്ലെന്നും ഇത് ഉടന്‍ പൊതു സമൂഹത്തെ അറിയിക്കുമെന്നും അവർ പറഞ്ഞു.
നേതൃത്വം ഏറ്റെടുക്കാനുളള ശശികലയുടെ നീക്കം ജനാധിപത്യ വിരുദ്ധമാണെന്നും ജനങ്ങൾ ആഗ്രഹിച്ചാൽ താൻ രാഷ്ട്രീയത്തിലിറങ്ങുമെന്നും ജയലളിതയുടെ രാഷ്ട്രീയ പിൻഗാമിയാകാൻ താൻ ഒരുക്കമാണെന്നും അവർ അവർ പറഞ്ഞിരുന്നു . തന്റെ സഹോദരനായ ദീപക്ക് എങ്ങനെയാണ് ശശികലയ്ക്ക് ഒപ്പം എത്തിയതെന്ന് അറിയില്ല. ജയലളിതയുടെ ശവസംസ്കാര ചടങ്ങുകളിൽ തോഴി ശശികലയ്ക്കൊപ്പം ദീപക്കും സമീപത്തുണ്ടായിരുന്നു. എന്നാൽ ദീപക്കിനെ ഇതുവരെ കാണാനായില്ലെന്നും സംസാരിക്കാൻ സാധിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി
Post Your Comments