ന്യൂഡൽഹി: ഹിന്ദുസ്ഥാൻ ടൈംസ് ചില എഡിഷനുകൾ നിർത്തലാക്കുന്നു.സാമ്പത്തിക പ്രതിസന്ധി മൂലമാണ് ഇങ്ങനെയൊരു തീരുമാനം എന്നാണ് കൊൽക്കത്ത ബ്യൂറോയെ അറിയിച്ചിരിക്കുന്നത്. കൊൽക്കത്ത ബ്യൂറോ നിർത്തലാക്കുന്നതോടെ 40 ജേർണലിസ്റ്റുകൾക്കു തൊഴിൽ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഒപ്പം റാഞ്ചി, ഭോപ്പാൽ, ഇൻഡോർ തുടണ്ടിയ ഇടങ്ങളിലെയും പബ്ലിഷിംഗ് നിർത്തിവെക്കാനാണ് തീരുമാനം.
അലഹബാദ് കാൺപൂർ വാരണാസി തുടങ്ങിയ സ്ഥലങ്ങളിലെ എഡിഷനുകൾ തിങ്കളാഴ്ച മുതൽ നിർത്തലാക്കും.രണ്ടു മാസത്തെ പാക്കേജ് നൽകി ജോലിക്കാർക്ക് നിർബന്ധിത വിരമിക്കൽ ആവശ്യപ്പെട്ടിരുന്നു.ഒപ്പം പത്രത്തിന്റെ ഭാവി തീരുമാനങ്ങളോ പ്രവർത്തനങ്ങളോ സംബന്ധിച്ച് ജീവനക്കാർക്ക് യാതൊരു ഇൻഫൊർമേഷനും ഇതുവരെ ഉണ്ടായിട്ടില്ല. വൻ സാമ്പത്തിക പ്രതിസന്ധിയുടെ വക്കിലാണ് ഹിന്ദുസ്ഥാൻ ടൈംസ് എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.
Post Your Comments