റിയാദ്: 30 വയസ്സുകാരന് എട്ടു വയസ്സുകാരിയായ മകളെ വിവാഹം ചെയ്തു നല്കാന് ശ്രമിച്ച പിതാവ് അറസ്റ്റില്‍. സൗദി അറേബ്യയുടെ വടക്കന്‍ പ്രവിശ്യയിലായിരുന്നു സംഭവം നടന്നത്. പണത്തിനു വേണ്ടിയാണ് മകളെ വിവാഹം കഴിപ്പിക്കാൻ പിതാവ് ശ്രമിച്ചത്. ശിശുക്കളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് സപ്പോര്‍ട്ട് ഹോട്ട് ലൈനില്‍ ലഭിച്ച അജ്ഞാത സന്ദേശത്തെ തുടർന്നാണ് ഇയാൾ അറസ്റ്റിലായത്.
സംഭവം അറിഞ്ഞ പോലീസ് വീട്ടിലെത്തി അന്വേഷണം നടത്തുകയായിരുന്നു. എട്ടു വയസ്സുകാരിയുടെ വിവാഹം ഉറപ്പിച്ചിരുന്നെന്നും വരന് 30 വയസ്സുകാരനാണെന്നും തെളിഞ്ഞു. ഇതോടെ പിതാവിനും വിവാഹത്തിനും കൂട്ടു നിന്ന മറ്റുള്ളവര്‍ക്കുമെതിരെ നടപടികള്‍ ആരംഭിച്ചു. ബാലികയുടെ മറ്റൊരു സഹോദരിയെ കഴിഞ്ഞ വര്‍ഷം ചെറുപ്രായത്തില്‍ വിവാഹം ചെയ്തു നല്‍കിയതായും പരാതിയുണ്ട്. ഇതിനെതിരെയും അന്വേഷണം ആരംഭിച്ചു. സൗദിയിൽ 15 വയസ്സു മുതലുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കാം. 15 വയസ്സായി എന്ന് തെളിയിക്കാന്‍ വനിതാ സൈകാട്രിസ്റ്റ് ഉള്‍പ്പെടെയുള്ള വിദഗ്ദ സമിതിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കണം.
Post Your Comments