ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് നടപ്പാക്കിയ നോട്ട് അസാധുവാക്കല്‍ നടപടിയെ പിന്തുണച്ച് ഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപി നിര്‍വാഹക സമിതിയോഗം. നോട്ട് അസാധുവാക്കലും പാക് അധിനിവേശ കശ്മീരിലെ ഭീകരരുടെ ലോഞ്ച് പാഡില്‍ നടത്തിയ മിന്നലാക്രമണവും മോദി സര്‍ക്കാര്‍ നടത്തിയ ചരിത്രപരമായ തീരുമാനങ്ങള്‍ ആണെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അഭിപ്രായപ്പെട്ടുവെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്കര്‍ പറഞ്ഞു.
പാവങ്ങളുടെ ഉന്നമനമാണ് ഇതിലൂടെ ലക്ഷ്യംവെച്ചത്. ഇതിന്റെ ഗുണഫലങ്ങള്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ ലഭിക്കുമെന്നും യോഗം വിലയിരുത്തി. നോട്ട് അസാധുവാക്കിയ നടപടി മൂലം സാധാരണ ജനങ്ങള്‍ക്ക് ചെറിയ ബുദ്ധിമുട്ട് ഉണ്ടായെന്നും പക്ഷേ, ജനങ്ങളെല്ലാം നടപടിയെ പിന്തുണച്ചുവെന്നും മോദി പറഞ്ഞുവെന്നും പ്രകാശ് ജാവേദ്കര്‍ അറിയിച്ചു. അതേസമയം, നോട്ട് പ്രതിസന്ധി മൂലമുണ്ടായ ജനരോഷം മറികടക്കാനുള്ള പ്രചാരണ പരിപാടികളും യോഗം ആസൂത്രണം ചെയ്യും. ഉത്തര്‍പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്കും രൂപം നല്‍കും. ശനിയാഴ്ച നടക്കുന്ന സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കും.
Post Your Comments