ന്യൂഡല്‍ഹി: നോട്ട് നിരോധനത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രാജ്യവ്യാപകമായി നടത്താനിരുന്ന പ്രക്ഷോഭത്തിന് ഇന്ന് തുടക്കം. രാജ്യത്തെ എല്ലാ ജില്ലാ കളക്ട്രേറ്റുകളും ഇന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ ഭാഗമായി സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ മേല്‍ക്കൈ നേടുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.
പ്രക്ഷോഭം ഒരു മാസം നീണ്ടുനില്‍ക്കും. ബ്ലോക്ക്തലം മുതല്‍ ദേശീയതലം വരെ നീണ്ടുനില്‍ക്കുന്ന മൂന്ന് ഘട്ടങ്ങളായുള്ളതാണ് പ്രക്ഷോഭം. ഒമ്പതിന് മഹിളാകോണ്‍ഗ്രസ്, യൂത്ത്കോണ്‍ഗ്രസ്, എന്‍എസ്യുഐ എന്നീ പോഷകസംഘടനകളുടെ നേതൃത്വത്തില്‍ ബ്ലോക്ക്തലങ്ങളില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. 11ന് ഡല്‍ഹിയില്‍ ദേശീയ കണ്‍വെന്‍ഷന്‍ നടക്കും.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അടക്കമുള്ള നേതാക്കള്‍ കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്ത് സംസാരിക്കും. മൂന്നാംഘട്ട പ്രക്ഷോഭങ്ങള്‍ ഈ മാസം 20 മുതല്‍ 30 വരെ നടക്കും.
Post Your Comments