India

സമാജ് വാദി പാർട്ടി : മുലായത്തിന് വീണ്ടും തിരിച്ചടി നല്‍കി അഖിലേഷ്

ലക്നോ• സമാജ്‌വാദി പാര്‍ട്ടി നേതാവും പിതാവുമായ മുലായം സിംഗിന് വീണ്ടും തിരിച്ചടി നല്‍കി മകനും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. അഖിലേഷ് യാദവ് സമാജ് വാദി പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. തെരഞ്ഞെടുപ്പ് അടുത്തതോടെ അക്കൗണ്ടുകൾ മരവിപ്പിച്ചത് ഓദ്യോഗിക പക്ഷത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

ഡൽഹി, ഇറ്റാവ, ലക്നോ എന്നിവിടങ്ങളിലെ 500 കോടിയോളം രൂപ നിക്ഷേപമുള്ള അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ദേശീയ അധ്യക്ഷന്റെ അറിവോടെയല്ലാതെ പണം നല്‍കരുതെന്നാണ് ബാങ്കുകള്‍ക്ക് അഖിലേഷ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button