ചെന്നൈ : ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ 420 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. വ്യവസായിയും ബി.എസ് അബ്ദുറഹ്മാന് സര്‍വ്വകലാശാല സ്ഥാപകനുമായ ബി.എസ് അബ്ദുറഹ്മാന്റെയും ബന്ധുക്കളുടെയും വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇത്രയും തുകയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയത്. വീട് കൂടാതെ അബ്ദുറഹ്മാന്റെ ഉടമസ്ഥതയിലുള്ള ബുഹാരി ഗ്രൂപ്പ്, ഇടിഎ ഗ്രൂപ്പ്, ബി.എസ്.അബ്ദുറഹ്മാന് സര്‍വ്വകലാശാല ഓഫീസുകളിലുമായിരുന്നു പരിശോധന.
ചെന്നൈയില്‍ നുങ്കമ്പാക്കത്തുള്ള റഹ്മാന്റെ വസതി, ഖാദര്‍ നവാസ് ഖാന് റോഡില്‍ മരുമകന് ഹാലിദിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം, മൂര്‍സ് റോഡില്‍ ബിഎസ് അബ്ദുറഹ്മാന് സര്‍വകലാശാലയുടെ കേന്ദ്ര ഓഫീസ്, സാലിഗ്രാമത്തതിലും മൈലാപൂരിലെ സിറ്റി സെന്റര്‍ മാളിലുമുള്ള ഇടിഎ ഗ്രൂപ്പിന്റെ ഓഫീസുകള്‍ എന്നിവിടങ്ങളിലും പരിശോധന നടത്തിയിരുന്നു. രാജ്യത്തുടനീളം 75 സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയുടെ ഭാഗമായിട്ടായിരുന്നു തമിഴ്നാട്ടിലും റെയ്ഡ് നടത്തിയത്. തമിഴ്നാട്ടില്‍ ചൈന്നൈയില്‍ കൂടാതെ മധുര, തൂത്തുക്കുടി, അബ്ദുറഹ്മാന്റെ സ്വദേശമായ രാമനാഥപുരം എന്നിവിടങ്ങളിലായിരുന്നു പരിശോധന.
Post Your Comments