ബെയ്ജിങ്: ഡൊണാള്‍ഡ് ട്രംപിനെ കളിയാക്കി ചൈനയിലെ ഷോപ്പിംഗ് മാളില്‍ ‘കോഴി’യുടെ പ്രതിമ.വടക്കന്‍ ചൈനയിലെ ഷാന്ക്സി പ്രവിശ്യയിലെ ഷോപ്പിംഗ് മാളിലാണ് ഈ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.ട്രംപിന്റെ മുടിയുടെ ആകൃതിയിലും നിറത്തിലുമാണ് കോഴിയുടെ തലഭാഗം. കാല്പ്പാദങ്ങളും പുരികവും ചുണ്ടും ഇതേ നിറത്തില്‍ത്തന്നെ. മാളിന്റെ ഭാഗ്യ ചിഹ്നമായാണ് ഈ ‘കോഴി’യെ കാണുന്നത്. തീര്‍ന്നില്ല, ഈ പ്രതിമയുടെ ചെറു രൂപങ്ങള്‍ കടയില്‍ വില്പ്പനയ്ക്കമുണ്ട്. ചൈനീസ് ഇകൊമേഴ്സ് വെബ്സൈറ്റായ ആലിബാബയിലും ഈ പ്രതിമ വില്‍പ്പനയ്ക്കുണ്ട്.
Post Your Comments