കുവൈത്തില്‍ വിദേശികള്‍ക്കുള്ള ചികിത്സാ ഫീസ് വര്‍ധിപ്പിക്കാൻ ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം. ചികിത്സാ നിരക്ക് വര്‍ധന സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശകള്‍ പരിഗണിച്ചാണ് നിരക്ക് വർധന. സര്‍ക്കാര്‍ ആശുപത്രികളില്‍ വിദേശികള്‍ക്കുള്ള നിരക്ക് വര്‍ധിപ്പിച്ചാലും സ്വകാര്യമേഖലയിലെ നിരക്കിനേക്കാൾ കുറവായിരിക്കും.
സര്‍ക്കാര്‍ ആശുപത്രികളിലെ വിവിധ സേവനത്തിന് നാമമാത്ര തുകയേ ഈടാക്കുന്നുള്ളൂ. ഇത് പരിഷ്കരിച്ച് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയാണ് നീക്കം. അത്യാഹിതം, അപകടം തുടങ്ങി അടിയന്തര സാഹചര്യങ്ങളില്‍ ഇപ്പോഴും സൗജന്യ ചികിത്സയാണ് നല്‍കിവരുന്നത്.ബോറട്ടറി, റേഡിയോളജി തുടങ്ങിയ വിഭാഗങ്ങളില്‍ സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്ന തുക സംബന്ധിച്ച് വ്യക്തമായി പഠിച്ച ശേഷമാണ് നിരക്ക് വർധനയെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
Post Your Comments