KeralaNews

പീസ് സ്‌കൂള്‍ ആസ്ഥാനത്ത് റെയ്ഡ്:എം.ഡി എം.എം അക്ബര്‍ വിദേശത്തേക്ക് കടന്നുവെന്ന് പൊലീസ്‌

കൊച്ചി: മതവിദ്വേഷം വളര്‍ത്തുന്ന സിലബസ് പഠിപ്പിച്ചതിന്റെ പേരില്‍ അന്വേഷണം നേരിടുന്ന പീസ് സ്‌കൂളുമായി ബന്ധപ്പെട്ട കേസില്‍ പീസ് ഫൗണ്ടേഷന്‍ ആസ്ഥാനത്ത് പൊലീസ് റെയ്ഡ്. റെയ്ഡില്‍ സ്‌കൂള്‍ നടത്തിപ്പുമായി ബംന്ധപ്പെട്ട കരാര്‍ രേഖകള്‍ പിടിച്ചെടുതിട്ടുണ്ട്.അതേസമയം, സ്ഥാപനത്തിന്റെ എം ഡിയും പ്രമുഖ മതപണ്ഡിതനുമായ എം.എം. അക്ബര്‍ വിദേശത്തേക്ക് രക്ഷപെട്ടതായി പൊലീസ് അറിയിച്ചു.

എംഡിയായ എം.എം. അക്ബറിനെ ചോദ്യം ചെയ്യാനാണ്പൊലിസ് – പീസ് സ്‌കൂള്‍ ആസ്ഥാനത്ത് എത്തിയത്. എന്നാല്‍ ഇയാള്‍ ഖത്തറിലേക്ക് കടന്നു കളഞ്ഞു എന്നാണ് പൊലീസിന് ലഭിച്ച വിവരം.കേസുമായി ബന്ധപ്പെട്ട് പുസ്തക പ്രസാധകരെ മുംബൈയില്‍ നിന്ന് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് എം.എം. അക്ബര്‍ വിദേശത്തേക്ക് കടന്നു കളഞ്ഞതെന്നാണ് നിഗമനം.റെയ്‌ഡിൽ ഓരോ സ്ഥലത്തെയും സ്‌കൂളുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കരാര്‍ രേഖകളാണ് പരിശോധനയില്‍ പോലീസിനു ലഭിച്ചത്. പാഠ്യപദ്ധതിയുമായും പാഠപുസ്തക അച്ചടിയുമായും ബന്ധപ്പെട്ട രേഖകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.ഭീകര സംഘടനയായ ഐഎസ് ബന്ധമുള്ള ചിലര്‍ കൊച്ചി പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് സ്‌കൂളിനെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചത്.കൂടാതെ മത വിദ്വേഷം വളർത്തുന്ന കാര്യങ്ങൾ കുട്ടികളെ പഠിപ്പിക്കുന്നുണ്ടെന്ന സൂചനയും പൊലീസിന് ലഭിച്ചിരുന്നു.തുടർന്ന് സ്‌കൂള്‍ പ്രിന്‍സിപ്പലിനും മാനേജ്‌മെന്റ് ട്രസ്റ്റികള്‍ക്കുമെതിരെ കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button