Latest NewsKeralaNews

പീസ് സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള നീക്കം പ്രതിഷേധാര്‍ഹം – ഒ.അബ്ദുര്‍റഹ്മാന്‍

മുക്കം•പാഠ്യഭാഗങ്ങളിലെ അപാകതകയുടെ പേരില്‍ എറണാകുളം പീസ് സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് മാധ്യമം-മീഡിയാ വണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ.അബ്ദുര്‍റഹ്മാന്‍. സിലബസില്‍ ദേശവിരുദ്ധ പരാമര്‍ശങ്ങളുണ്ടെങ്കില്‍ നിയമ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അല്‍ മദ്‌റസതുല്‍ ഇസ്‌ലാമിയ 38-ാം വാര്‍ഷാഘോഷ സമാപന പൊതുസമ്മേളനം ഗോതമ്പറോഡില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മജ്‌ലിസ് മദ്‌റസാ മാനേജ്‌മെന്റ് കൗണ്‍സില്‍ സ്റ്റേറ്റ് പ്രസിഡന്റ് എം. സിബ്ഗത്തുല്ല, ട്രഷറര്‍ പി.എം ശരീഫുദ്ദീന്‍, വി.പി ശൗക്കത്തലി, ജമാഅത്തെ ഇസ്‌ലാമി ഏരിയാ പ്രസിഡന്റ് കെ.ടി ഹമീദ്, പി.വി അബദുര്‍റഹ്മാന്‍, പ്രധാനാധ്യാപകന്‍ പി.പി ശിഹാബുല്‍ ഹഖ്, കൂടത്തില്‍ വീരാന്‍കുട്ടി, എം.വി അബ്ദുര്‍റഹ്മാന്‍, പി. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. മന്‍സൂറ ഇസ്‌ലാമിക് ട്രസ്റ്റ് ചെയര്‍മാന്‍ എം.എ അബ്ദുസ്സലാം മാസ്റ്റര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി പി. അബ്ദുസത്താര്‍ മാസ്റ്റര്‍ സ്വാഗതവും നസ്‌റുല്ല എളമ്പിലാശ്ശേരി നന്ദിയും പറഞ്ഞു.

നിദാ മഅ്‌വ എന്ന പേരില്‍ നാല് ദിവസം നീണ്ടു നിന്ന പരിപാടിയില്‍ വിവിധ വിഷയങ്ങളിലായി ഇല്‍യാസ് മൗലവി, ശിഹാബുദ്ദീന്‍ ഇബ്‌നുഹംസ എന്നിവര്‍ സംസാരിച്ചു. നൂറോളം കലാകാരന്‍മാര്‍ അണിനിരന്ന രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ലൈറ്റ് ആന്റ് സൗണ്ട് സ്റ്റേജ് ഷോ ‘അണയാത്ത കനലുകള്‍’ അരങ്ങേറി. പി. ശാഹിന, ഫൈസല്‍ പുതുക്കുടി, അനസ് ഓമശ്ശേരി, നഫീസ, സുമയ്യ ഫസല്‍, റശീദ് ആദംപടി എന്നിവര്‍ കലാ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button