ലണ്ടന്‍: മനുഷ്യശരീരത്തിൽ പുതിയ അവയവം ശാസ്ത്രജ്ഞർ കണ്ടെത്തി. ‘മെസെന്ററി’ ( Mesentery ) എന്നറിയപ്പെടുന്ന ഈ അവയവം, മനുഷ്യശരീരത്തിലെ ദഹനേന്ദ്രിയവ്യൂഹത്തിന്റെ ഭാഗമായാണ് ഇതുവരെ കരുതിയിരുന്നത്. എന്നാല്‍, ഇത് ഒരൊറ്റ അവയവമാണെന്നാണ് ഇപ്പോള്‍ ഐറിഷ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. ഇതോടെ ശരീരത്തിൽ മൊത്തം 79 അവയവങ്ങൾ ആയി.
പക്ഷെ മെസെന്റെറിയുടെ ധര്‍മമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ദഹനേന്ദ്രിയവ്യൂഹത്തിലെ മറ്റ് അവയവങ്ങളെയും വയര്‍, ചെറുകുടല്‍, ആഗ്നേയഗ്രന്ഥി, പ്ലീഹ എന്നിവയെയും അടിവയറിന്റെ പിന്‍ഭിത്തിയുമായി ബന്ധിപ്പിക്കുന്ന നേര്‍ത്തസ്തരമായ പെരിറ്റോനീയത്തിലെ ഇരട്ടമടക്കാണ് മെസെന്റെറി. മെസെന്റെറിയെ കുറിച്ചുള്ള കൂടുതല്‍ പഠനവും ശരീരം അധികം കീറിമുറിക്കാതെ ശസ്ത്രക്രിയ നടത്താനും അതിന്റെ സങ്കീര്‍ണതയും ചെലവും കുറയ്ക്കാനും സഹായിക്കും. മെസന്റെറിയെ മറ്റേതൊരവയവത്തെയുംപോലെ സമീപിക്കുന്നതോടെ ഇതിനെ അടിസ്ഥാനമാക്കി ഉദരരോഗത്തെ വര്‍ഗീകരിക്കാനാവുമെന്ന് കോഫി പറഞ്ഞു.
Post Your Comments