കൊച്ചി: പൊതുമേഖലാ ബാങ്കുകൾക്ക് പിന്നാലെ സ്വകാര്യ ബാങ്കുകളും പലിശ നിരക്ക് കുറച്ചു.രാജ്യത്തെ രണ്ടാമത്തെ വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി. ബാങ്ക് അടിസ്ഥാന വായ്പാ നിരക്കിൽ 0.75 മുതൽ 0.90 ശതമാനത്തിന്റെ വരെ കുറച്ചിരിക്കുകയാണ്.ഇതോടെ ഭവന വായ്പ ഉൾപ്പെടെയുള്ള വായ്പകളുടെ പലിശ നിരക്ക് കുറയും.ഐ.സി.ഐ.സി.ഐ. ബാങ്ക് ഒരു വർഷത്തെ എം.സി.എൽ.ആർ. നിരക്ക് 0.70 ശതമാനം കുറച്ചിരുന്നു. ഇതോടെ, നിരക്ക് 8.20 ശതമാനമായി. ഭവന വായ്പയുടെ പലിശ നിരക്ക് 9.10 ശതമാനത്തിൽ നിന്ന് 0.45 ശതമാനം കുറച്ച് 8.65 ശതമാനമായി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. ബാങ്ക് ഓഫ് ഇന്ത്യ അടിസ്ഥാന നിരക്കിൽ 0.90 ശതമാനത്തിന്റെ വരെ കുറവാണു വരുത്തിയിരിക്കുന്നത്.
Post Your Comments