കൊച്ചി: ഇപ്പോൾ എന്താവശ്യത്തിനും ആധാർ കാർഡ് വിവരങ്ങളാണ് നൽകുന്നത്.വിരലടയാളവും കണ്ണിലെ കൃഷ്ണമണി അടക്കമുള്ള ബയോമെട്രിക്ക് വിവരങ്ങള്‍ നല്‍കിയാണ് നമ്മൾ ഓരോരുത്തരും ആധാർ എടുത്തിട്ടുള്ളത്.എന്തിനേറെ ഒരു മൊബൈല്‍ കണക്ഷന് എടുക്കുന്നതിന് പോലും ആധാർ മതി.നമ്മുടെ വിരലടയാളം നല്കിയാല് ആധാറിലെ മുഴുവന്‍ വിവരങ്ങളും മൊബൈല്‍ കമ്പനിക്ക് ലഭിക്കും .പല കമ്പനികളും ഈ രീതി സ്വീകരിക്കുന്നുണ്ട്.ഇതാകുമ്പോൾ ഫോം പൂരിപ്പിക്കേണ്ട, ഫോട്ടോ ഒട്ടിക്കേണ്ട, ഒപ്പിടേണ്ട.. തുടങ്ങിവയൊന്നും ചെയ്യാതെ വെറും വിരലടയാളം നല്കിയാല് മാത്രം മതി.
എന്നാൽ ഇതിൽ ഒളിഞ്ഞിരിക്കുന്ന അപകടം കൂടി നമ്മൾ മനസിലാക്കേണ്ടതുണ്ട്.
വിരലടയാളം നല്കുന്ന പക്ഷം ആധാറില്‍ നല്‍കിയിരിക്കുന്ന നമ്മുടെ വിവരം ചോര്‍ത്തപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.എന്നാൽ ആധാറിലെ വിവരങ്ങള്‍ നമ്മുടെ അനുമതിയില്ലാതെ ചോര്‍ത്തുന്നത് തടയാനുള്ള ഓണ്‍ലൈന്‍ സംവിധാനവും ലഭ്യമാണ്.യുഐഡിഎഐ (UIDAI) വെബ്സൈറ്റില്‍ കയറി നമ്മുടെ 12 അക്ക ആധാര്‍ നമ്പർ രേഖപ്പെടുത്തണം.അതിനു ശേഷം ആധാര്‍കാര്‍ഡ് നമ്പറിന് താഴെ കാണിക്കുന്ന ചിത്രത്തിലെ സുരക്ഷാ കോഡ് കൊടുക്കണം.ജനറേറ്റ് ഒടിപി എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യണം . ആധാര്‍ കാര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണിലേക്ക് അപ്പോൾ ഒരു മെസേജ് വരും.ഈ മെസേജില്‍ രഹസ്യ കോഡ് കാണും. അത് രേഖപ്പെടുത്തിയ ശേഷം വെരിഫൈ ബട്ടണ്‍ ക്ലിക്ക് ചെയ്യണം .അതിന് ശേഷം എനേബിള്‍ ബയോമെട്രിക് ലോക്കിങ് എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത് എനേബിള്‍ ചെയ്യേണ്ടതാണ്.ഈ സംവിധാനം ഡിസേബിള്‍ ചെയ്യണമെങ്കില്‍ ഇതേ രീതികള്‍ പിന്തുടര്‍ന്ന ശേഷം ഡിസേബിള്‍ ചെയ്യാവുന്നതാണ്.ഇനി നിങ്ങളുടെ മൊബൈലിലേക്ക് വരുന്ന ഒടിപി ഉപയോഗിച്ച് മാത്രമേ യുഐഡിഎഐ വെബ് സൈറ്റില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കുകയുള്ളു.
Post Your Comments