ന്യൂഡല്‍ഹി: ബെംഗളൂരുവില്‍ പുതുവത്സര ദിനത്തില്‍ സ്ത്രീകള്‍ക്കുനേരെയുണ്ടായ അതിക്രമത്തിനെതിരെ പ്രതികരിച്ച് പ്രശസ്ത നടന് അക്ഷയ് കുമാര്‍. സ്ത്രീകള്‍ക്കെതിരെയുണ്ടായ അതിക്രമം മൃഗീയമാണെന്ന് അക്ഷയ് കുമാര്‍ ട്വിറ്ററില്‍ കുറിച്ചു.
ബെംഗളൂരുവിലെ സംഭവം നാണം കെടുത്തുന്നൂവെന്നും അക്ഷയ് പറയുന്നു. നമ്മള് മനുഷ്യരില്‍ നിന്നും മൃഗങ്ങളിലേക്ക് സഞ്ചരിക്കുന്നൂവെന്നാണ് പുതുവത്സര രാവിലെ അതിക്രമങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് അക്ഷയ് കുമാര്‍ വ്യക്തമാക്കുന്നു. എന്നാല്‍ മൃഗങ്ങള്‍ ഇതിലും ഭേദമാണെന്ന് അക്ഷയ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
സ്ത്രീകള്‍ക്കെതിരെ നടന്ന കൂട്ട അതിക്രമങ്ങള്‍ അറിഞ്ഞപ്പോള്‍ തന്റെ രക്തം തിളച്ചെന്നും, മനുഷ്യ ജീവിയായതില്‍ താന്‍ ഇന്ന് ലജ്ജിക്കുന്നൂവെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. നിങ്ങളില്‍ ഇത് എങ്ങനെ പ്രതിഫലിക്കുമെന്ന് അറിയില്ല. എന്നാല്‍ തന്റെ രക്തം ഇത് കേട്ട് തിളച്ചൂവെന്ന് അക്ഷയ് കുമാര്‍ വ്യക്തമാക്കി. സ്ത്രീകളെ ബഹുമാനിക്കാന്‍ ഒരു സമൂഹത്തിന് മുഴുവന്‍ സാധിച്ചില്ലെങ്കില്‍, അത് ഒരു മനുഷ്യ സമൂഹം അല്ലെന്ന് അക്ഷയ് കുമാര്‍ അറിയിച്ചു.
Post Your Comments