സമാജ് വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുകയാണെങ്കില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി സ്ഥാനത്ത് നിന്ന് പിന്മാറാന്‍ തയ്യാറാണെന്നാണ് ഷീല ദീക്ഷിത് . ദില്ലി മുന്‍ മുഖ്യമന്ത്രിയായ ഷീല ദീക്ഷിതിനെയാണ് ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നത്. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി മത്സരിച്ചാല്‍ ഉത്തര്‍പ്രദേശില്‍ വിജയം ഉറപ്പാണെന്ന് അഖിലേഷ് യാദവ് നേരത്തെ പറഞ്ഞിരുന്നു. കോണ്‍ഗ്രസ്-സമാജ് വാദി പാര്‍ട്ടി സഖ്യത്തിന് അനുകൂലമായ നിലപാടാണ് അഖിലേഷ് യാദവിനുള്ളത്. അഖിലേഷ് യാദവിനെ വരുതിയിലാക്കി സമാജ് വാദി പാര്‍ട്ടിയോടൊപ്പം മത്സരിച്ച് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി മെച്ചപ്പെടുത്താനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
Post Your Comments