ന്യൂഡൽഹി; ഇത്തവണത്തെ ഇലക്ഷനിൽ പച്ച തൊടാതെ പോയവരിൽ പ്രമുഖ വ്യക്തികളും. ഒരു മുൻ പ്രധാനമന്ത്രിയും ഒൻപത് മുൻ മുഖ്യമന്ത്രിമാരുമാണ് ഇത്തരത്തിൽ ദാരുണമായി പരാജയപ്പെട്ടത് . ഡൽഹി, മഹാരാഷ്ട്ര, കർണാടക മുൻ മുഖ്യമന്ത്രിമാരും എട്ടുനിലയിൽ പൊട്ടിയവരുടെ പട്ടികയിൽ പെടുന്നുണ്ട്.
ഡല്‍ഹി മുന്‍മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രിമാരായ സുഷീല്‍ കുമാര്‍ ഷിന്‍ഡെ, അശോക് ചവാന്‍, കര്‍ണാടക മുന്‍മുഖ്യമന്ത്രി വീരപ്പ മൊയ്‌ലി, മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി ദിഗ്‌വിജയ് സിംഗ്, ഹരിയാന മുന്‍മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ, ഉത്തരാഖണ്ഡ് മുന്‍മുഖ്യമന്ത്രി ഹരീഷ് റാവത്ത്, അരുണാചല്‍ പ്രദേശ് മുന്‍മുഖ്യമന്ത്രി നബാം ടുകി, മേഘാലയ മുന്‍മുഖ്യമന്ത്രി മുകുള്‍ സാഗ്മ എന്നിവരാണ് പരാജയത്തിന്റെ രുചിയറിഞ്ഞ മുൻ മുഖ്യമന്ത്രിമാർ.
കൂടാതെ മുൻ പ്രധാനമന്ത്രിയും കർണാടകയിൽ നിന്നുള്ള മുതിർന്ന നേതാവുമായ എച്ച് ഡി ദേവഗൌഡയാണ് പരാജയപ്പെട്ട മറ്റൊരു പ്രമുഖൻ. തംകൂരിൽ ബിജെപി സ്ഥാനാർത്ഥി ജിഎസ് ബസവരാജിനോടായിരുന്നു ദേവഗൌഡ പരാജയപ്പെട്ടത്.
Post Your Comments