ലക്‌നോ : യുപി മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത്. ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ സഖ്യം നിലവില്‍ വന്നാല്‍ യുപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് താനില്ലെന്ന് ഷീല ദീക്ഷിത് വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനാര്‍ഥി എന്നതില്‍നിന്നും താന്‍ പിന്‍മാറുകയാണെന്ന് ഷീല ദീക്ഷിത് പറഞ്ഞു.
രണ്ട് മുഖ്യമന്ത്രി സ്ഥാനാര്‍ഥികളുടെ ആവശ്യമില്ല. പാര്‍ട്ടിയുടെ ഏതു നിര്‍ദേശവും അനുസരിക്കാന്‍ താന്‍ സന്നദ്ധയാണെന്നും അവര്‍ പറഞ്ഞു. അഖിലേഷുമായുള്ള സഖ്യം സംബന്ധിച്ച് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രിയാകാന്‍ താനില്ലെന്ന് ഷീല ദീക്ഷിത് അറിയിച്ചത്.
Post Your Comments