ലക്‌നൗ : ഉത്തർപ്രദേശിൽ ഈ വർഷം നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലെത്തുമെന്ന് അഭിപ്രായ സർേവ്വ റിപ്പോർട്ട്.403 അംഗ നിയമസഭയിൽ 218 സീറ്റ് നേടി ബി.ജെ.പി അധികാരത്തിലെത്തുമെന്നാണ് ലിഗേറോ സർവ്വേ പറയുന്നത്.സമാജ് വാദി പാർട്ടിക്ക് 116 സീറ്റ്,ബി.എസ്.പിക്ക് 42 സീറ്റ്, കോൺഗ്രസിന് 12 സീറ്റ്, മറ്റുള്ളവർക്ക് 15 സീറ്റ് ഇങ്ങനെയാണ് അഭിപ്രായ സർവ്വേയിലെ ഫലം.
നോട്ടു നിരോധനവും, സർജ്ജിക്കൽ സ്ട്രൈക്കും പ്രധാനമന്ത്രിക്ക് അനുകൂല പ്രതിശ്ചായ ആണ് ഉണ്ടാക്കിയത്. പാവപ്പെട്ടവന്റെ പ്രതിനിധിയായതുകൊണ്ടാണ് നോട്ടുനിരോധനം നടപ്പിലാക്കിയതെന്ന് സർവ്വേയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.അഭിപ്രായ സർേവ്വയിൽ പങ്കെടുത്തവരിൽ 38 ശതമാനം പേർ ബിജെപിയെ പിന്തുണച്ചപ്പോൾ 31 ശതമാനം പേർ സമാജ് വാദി പാർട്ടിക്ക് അനുകൂലമായുണ്ട്. മറ്റു ചില സർവേകളിൽ തൂക്കു മന്ത്രിസഭ ഉണ്ടാവാനും സാധ്യത പറഞ്ഞിരുന്നു.നോട്ട് നിരോധനം മോഡിക്ക് ഗുണം ചെയ്യുമന്നും യുപിയിൽ ബിജെപി അധികാരത്തിലെത്തുമെന്നും ഇന്ത്യ ടുഡേ ആക്സിസ് അഭിപ്രായ സര്‍വേയും പറയുന്നു
Post Your Comments