രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ കരിനിയമങ്ങള്‍ ചുമത്തുന്നതിനോട് യോജിപ്പില്ലെ
ന്ന് മുഖ്യമന്ത്രിയും ഡിജിപിയും ആവർത്തിച്ച് പ്രസംഗിക്കുന്നതിനിടെ .എം.എന്‍ രാവുണ്ണി, മനുഷ്യാവകാശ പ്രസ്ഥാനം കണ്‍വീനറായ രജീഷ് കൊല്ലക്കണ്ടി എന്നിവരുടെ കേസുകളിൽ സര്‍ക്കാര്‍ നയം കോടതിയില്‍ മാറിമറിഞ്ഞു . ഇന്നലെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് എം.എന്‍ രാവുണ്ണിയുടെ ജാമ്യഹര്‍ജി പരിഗണിക്കവെ കടുത്ത വാദങ്ങളാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ ഉന്നയിച്ചത്.യുഎപിഎ, 121 എ എന്നീ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട എംഎന്‍ രാവുണ്ണിക്ക് ജാമ്യം നല്‍കരുതെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം. സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യാന്‍ എം.എന്‍ രാവുണ്ണിയും പ്രവര്‍ത്തകരും ശ്രമിച്ചെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വാദിക്കുകയുണ്ടായി. എന്നാല്‍ കേസ് പരിഗണിച്ച ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ ബെഞ്ച് സര്‍ക്കാര്‍ വാദങ്ങള്‍ തള്ളിക്കളയുകയും എഴുപത്തെട്ട് വയസ് പ്രായമുളള എം.എന്‍ രാവുണ്ണിക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടേയും ഡിജിപിയുടെയും നിലപാടുകളിലെ കാപട്യം വ്യക്തമാവാൻ . ഇതിനപ്പുറം വേറെന്താണ് വേണ്ടത്
മാവോയിസ്റ്റ് നേതാവ് കുപ്പുദേവരാജിനെ പൊലീസ് വെടിവെച്ചു കൊന്നതില്‍ പ്രതിഷേധം സംഘടിപ്പിക്കവെയാണ് കോഴിക്കോട് നിന്നും എം.എന്‍ രാവുണ്ണിയെ നേരത്തെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതും. നേരത്തെയുണ്ടായിരുന്ന കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയതും. വയനാട്ടിലെ തലപ്പുഴ, വെള്ളിമുണ്ട എന്നീ പൊലീസ് സ്റ്റേഷനുകളിലായിരുന്നു രാവുണ്ണിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന പോസ്റ്ററുകള്‍ പതിച്ചെന്നതാണ് കേസ്. വയനാട് വെള്ളമുണ്ട, തലപ്പുഴ എന്നീ പൊലീസ് സ്റ്റേഷനുകളിലാണ് രജീഷിനെതിരെയുളള യുഎപിഎ കേസുകള്‍. നിലമ്പൂരില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളായ കുപ്പുദേവരാജ്, അജിത എന്നിവരുടെ മൃതദേഹം വിട്ടുകിട്ടാനുളള നടപടികളുമായി സഹകരിച്ചതിന്റെ പേരില്‍ ഇദ്ദേഹത്തെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറായ ഉമാ ബെഹ്‌റയാണ് സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും ഇയാളെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് കാണിച്ച് കത്തെഴുതിയത്.
Post Your Comments