Kerala

കോച്ച്‌ ഫാക്ടറി കഞ്ചിക്കോടു തന്നെ സ്ഥാപിക്കണമെന്ന് ആവശ്യം : റെയിൽവെ മന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: കഞ്ചിക്കോടു തന്നെ റെയിൽവെ കോച്ച്‌ ഫാക്ടറി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവെ മന്ത്രി പീയുഷ്‌ ഗോയലിന്‌ കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. “അലൂമിനിയം കോച്ചുകൾ നിർമിക്കുന്നതിന് ചെന്നൈ ഇന്റഗ്രൽ കോച്ച്‌ ഫാക്‌ടറിയുടെ ഭാഗമായി പുതിയ ഫാക്ടറി സ്ഥാപിക്കാൻ റെയിൽവെ ഉദേശിക്കുന്നതായറിഞ്ഞു. ഈ ഫാക്ടറി കഞ്ചിക്കോട്‌ പരിഗണിക്കണമെന്നും കോച്ച്‌ ഫാക്‌ടറി ഉപേക്ഷിക്കാനുള്ള നീക്കത്തില്‍ നിന്ന്‌ പിന്മാറണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടു.

“2008-09 ലെ റെയില്‍ ബഡ്‌ജറ്റില്‍ പ്രഖ്യാപിച്ചതാണ്‌ ഫാക്‌ടറി സ്ഥാപിക്കാനുള്ള തീരുമാനം. പിന്നോക്ക ജില്ലയായ പാലക്കാട്‌ ഫാക്‌ടറി സ്ഥാപിക്കുന്നതിന്‌ സര്‍ക്കാര്‍ എല്ലാ പിന്തുണയും പ്രഖ്യാപിച്ചിരുന്നു. ഇതിനായി 239 ഏക്കര്‍ സ്ഥലം വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഏറ്റെടുക്കുകയും ചെയ്‌തു. കേരളത്തിലെ ജനങ്ങൾ ഏറെ പ്രതീക്ഷയർപ്പിച്ചാണ് ഫാക്ടറിക്കായി കാത്തിരുന്നതെന്നു അദ്ദേഹം പറയുന്നു. കൂടാതെ റെയില്‍വേയുടെ ഭാവി ആവശ്യങ്ങള്‍ക്കായി ലൈറ്റ്‌ വെയിറ്റ്‌ ബ്രോഡ്‌ഗേജ്‌ കോച്ചുകള്‍ നിര്‍മ്മിക്കുകയായിരുന്നു നിര്‍ദ്ദിഷ്‌ട കോച്ച്‌ ഫാക്‌ടറിയുടെ അടിസ്ഥാന ലക്ഷ്യമെന്നും  2008-09 ബഡ്‌ജറ്റില്‍ തന്നെ പ്രഖ്യാപിച്ച ഉത്തര്‍പ്രദേശിലെ റായ്‌ബറേലി കോച്ച്‌ ഫാക്‌ടറി പണി പൂര്‍ത്തിയാക്കി” 2012-ല്‍ കമ്മീഷന്‍ ചെയ്‌തെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര റെയില്‍വേ മന്ത്രാലയം കഴിഞ്ഞ ദിവസം പാലക്കാട്ടെ നിര്‍ദിഷ്ട റെയില്‍വേ കോച്ച്‌ ഫാക്ടറി ഉപേക്ഷിക്കുന്നതായി അറിയിച്ചിരുന്നു. ഇപ്പോഴത്തെ ആവശ്യത്തിനും സമീപ ഭാവിയിലെ ആവശ്യത്തിനും വേണ്ട കോച്ചുകള്‍ നിര്‍മ്മിക്കുവാനുള്ള ശേഷി ഇപ്പോള്‍ തന്നെ റെയില്‍വേയ്ക്ക് ഉണ്ടെന്നായിരുന്നു വിശദീകരണം

 

Also read : പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലെ അടിമപണി : ഡിജിപി ലോക്‌നാഥ് ബെഹ്‌റയോട് മുഖ്യമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button