ന്യൂ ഡൽഹി : ജസ്റ്റിസ് ജഗദീഷ് സിങ് കേഹാര്‍ സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി അധികാരമേറ്റു. സിഖ് സമുദായത്തില്‍ നിന്നുള്ള ആദ്യചീഫ് ജസ്റ്റിസാണ് ജഗദീഷ് സിങ് കേഹാര്‍. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സത്യാവാചകം ചൊല്ലിക്കൊടുത്തു. 2017 ഓഗസ്റ്റ് 17 വരെയാണ് ജഗദീഷ് സിങ് കെഹാര്‍ ചീഫ് ജസ്റ്റിസ്സായി അധികാരത്തിൽ ഇരിക്കുക. വിരമിച്ച ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂറിന് കഴിഞ്ഞ ദിവസം ബാര്‍ അസോസിയേഷന് യാത്രയയപ്പ് നല്‍കിയിരുന്നു.
Post Your Comments