NewsLife Style

പ്രമേഹമകറ്റാൻ ഇവ ശീലമാക്കൂ

ആലപ്പുഴ: ചക്ക പ്രമേഹരോഗമകറ്റുമെന്ന് പുതിയ പഠനം തെളിയിച്ചു. കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണത്തിലൂടെ പ്രമേഹം തടയാനും തീവ്രത കുറയ്ക്കാനുമാവുമെന്ന് അമേരിക്കയിലെ അലബാമാ സര്‍വകലാശാലയിലെ ന്യൂട്രീഷ്യന്‍ പ്രൊഫസര്‍ ബര്‍ബാറ ഗോവര്‍. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ വാര്‍ത്താപത്രികയില്‍ മറ്റുരോഗങ്ങളേക്കാള്‍ പ്രമേഹം വളരെ മുമ്പിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. പ്രമേഹം കുറയ്ക്കാൻ അന്നജം കുറവുള്ള ഭക്ഷണം ശീലമാക്കണം. അന്നജമുള്ള ഭക്ഷണം കഴിച്ച് മരുന്ന് കഴിക്കുന്നത് അശാസ്ത്രീയമാണെന്നും ഗവേഷക പറയുന്നു.

അന്നജം കൂടുതലുള്ളത് ചോറിലാണ്. ആ ചോറാണ് കേരളത്തിലെ പ്രമേഹ രോഗികൾ മുഖ്യ ആഹാരമായി കഴിക്കുന്നത്. ഇനി മുതൽ ചോറുണ്ണുന്നത് കുറച്ചിട്ട് ചക്കയും പച്ചക്കറിയും കൂടുതല്‍ കഴിക്കുന്നതിനെ പ്രോത്സാഹിപ്പിക്കണം. 150 ഗ്രാം ചോറില്‍ 40 ഗ്രാമും അത്രയും തൂക്കം ചപ്പാത്തിയില്‍ 43 ഗ്രാമുമാണ് അന്നജത്തിന്റെ അളവ്. എന്നാൽ ചക്കപ്പുഴുക്കില്‍ 25 ഗ്രാമാണ് അന്നജം.പടവലങ്ങ, പാവയ്ക്ക, കക്കിരി തുടങ്ങിയ പച്ചക്കറികളും അന്നജം കുറവുള്ള ഭക്ഷ്യ വസ്തുക്കളാണ്. പക്ഷേ, ചക്ക കഴിക്കുംപോലെ ഇവ കഴിക്കാനുള്ള പ്രയാസമാണ് ചക്കയുടെ സ്വീകാര്യത കൂട്ടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button