ലണ്ടൻ : ചരക്ക് നീക്കത്തിനായി ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസ് ചൈന ആരംഭിച്ചു. ചൈനയിലെ ജ്യുവോജിയാങ്ങില്‍ നിന്ന് ലണ്ടനിലേക്കുള്ള ചരക്കുമായി ആദ്യ ട്രെയിന്‍ പുറപ്പെട്ടുകഴിഞ്ഞു. 12000 കിലോമീറ്റര്‍ സഞ്ചരിച്ച് 18 ദിവസം കൊണ്ടായിരിക്കും ട്രെയിന്‍ കിഴക്കന്‍ ലണ്ടനിലെ ചരക്ക് ടെര്‍മിനലിലെത്തുക.
ജ്യുവോജിയാങ് പ്രവശ്യയിലെ യിവുവിലെ മൊത്തവിതരണ മാര്‍ക്കറ്റില്‍ നിന്ന് വസ്ത്രങ്ങള്‍, ബാഗ്, വീട്ടുപകരണങ്ങള്‍ തുടങ്ങിയ ചരക്കുകളുമായാണ് ട്രെയിൻ പുറപ്പെട്ടത്. വിമാനം,കപ്പല്‍ എന്നിവയിലൂടെയുള്ള ചരക്ക് നീക്കത്തേക്കാള്‍ ലാഭകരമാണ് ട്രെയിന്‍ സര്‍വീസ് എന്ന് അധികൃതർ പറഞ്ഞു.
കസാക്കിസ്ഥാന്‍ , റഷ്യ, ബെലാറസ്, പോളണ്ട്, ജര്‍മനി, ബെല്‍ജിയം, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലൂടെയാണ് ട്രെയിൻ കടന്ന് പോകുന്നത്. ചൈന-യൂറോപ്പ് ചരക്ക് ട്രെയിന്‍ സര്‍വീസില്‍ ഉള്‍പ്പെടുന്ന പതിനഞ്ചാമത്തെ നഗരമാണ് ലണ്ടന്‍.
Post Your Comments